വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെയും മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഡിസംബർ 10ന് പെരിന്തൽമണ്ണ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സൗജന്യ തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
എം.എല്‍.ടി, ഓട്ടോമെബൈല്‍ എഞ്ചിനീയറിങ്, എസി മെക്കാനിക്ക്, സോഫ്റ്റ്വെയര്‍ ഡെവലമെന്റ്, അഗ്രികള്‍ച്ചറല്‍, ഫുഡ് പ്രൊസസിംഗ്, സിവില്‍ എഞ്ചിനിയറിങ്, ലൈവ് സ്റ്റോക്ക്, അക്കൗണ്ടിങ്, ഗ്രാഫിക് ഡിസൈനിങ്, ഫാഷന്‍ ഡിസൈനിങ്, പ്ലംബര്‍, പ്രിന്റിംഗ് ടെക്നീഷ്യന്‍, സോളാര്‍ ടെക്നീഷ്യന്‍ തുടങ്ങി ജില്ലയിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലഭ്യമായ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുമായി ബന്ധപ്പെട്ട തൊഴില്‍ദായകര്‍ക്ക് മേളയില്‍ പങ്കെടുക്കാം. ഫോണ്‍: 9496842469