ഡാറ്റാ എൻട്രിയിൽ ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് അവസരം. കേരള സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 2023 ഫെബ്രുവരി 13ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കോൺട്രാക്ട് അടിസ്ഥാനത്തിലുള്ള നിയമനമാണ് പിന്നീട് പെർഫോമൻസ് അനുസരിച്ച് നിയമനം നേടുന്ന കാര്യം പരിഗണിക്കും.
Vacancy Details
മലപ്പുറം ജില്ലയിലാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് വരുന്നത്. ഒരു ഒഴിവിലേക്കാണ് ഇപ്പോൾ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Salary Details
ഡാറ്റാ എൻട്രി ഓപ്പറേറ്റർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 16,500 രൂപയാണ് ശമ്പളം ലഭിക്കുക.
Qualification
• പ്ലസ് ടു പാസായിരിക്കണം അല്ലെങ്കിൽ PDC അതുമല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
• മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ലോവർ ഗ്രേഡ് ടൈപ്പിംഗ് സർട്ടിഫിക്കറ്റ്.
• കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ്
• എംഎസ് ഓഫീസ് അറിവ് അഭികാമ്യം.
Age Limit Details
പരമാവധി 40 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2023 ജനുവരി 1 അനുസരിച്ച് കണക്കാക്കും.
Selection Procedure and How to Apply?
• ഇന്റർവ്യൂ
• അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട് നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
• പൂർണ്ണമായ യോഗ്യത ഉറപ്പുവരുത്തിയ ശേഷം നോട്ടിഫിക്കേഷൻ താഴെ കൊടുത്തിരിക്കുന്ന അപേക്ഷാഫോറം പ്രിന്റൗട്ട് എടുക്കുക. പൂരിപ്പിക്കുക.
• അപേക്ഷ പൂരിപ്പിച്ച ശേഷം കവറിൽ താഴെക്കാണുന്ന വിലാസത്തിലേക്ക് അയക്കുക.
The Commissioner, Commissionerate of Civil Supplies and Consumer Affairs, Public Office Complex, Trivandrum - 695033
• അപേക്ഷകൾ 2023 ഫെബ്രുവരി 13ന് വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക.