National Technical Research Organization Recruitment

പ്രശസ്ത സ്ഥാപനമായ നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗണൈസേഷന്റെ (NTRO) കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്ന

പ്രശസ്ത സ്ഥാപനമായ നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗണൈസേഷന്റെ (NTRO) കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (NIELIT) ഇതാ നിരവധി അവസരങ്ങൾ. NTRO ഏവിയേറ്റർ-II, ടെക്നിക്കൽ അസിസ്റ്റന്റ്സ് എന്നുള്ള തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഈ പോസ്റ്റ്‌ നല്ലവണ്ണം വായിച്ച ശേഷം മാത്രം അപേക്ഷ കൊടുക്കുക.

Vacancy Details

  • ഏവിയേറ്റർ-II- 22
  • ടെക്നിക്കൽ അസിസ്റ്റന്റ
  • കമ്പ്യൂട്ടർ സയൻസ് & IT- 81
  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ- 79

Educational Qualifications

ഏവിയേറ്റർ-II- എഞ്ചിനീറിങ്ങ് ബിരുദം (ഇലക്ട്രോണിക്സ്/ കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ടെലികമ്മ്യൂണിക്കേഷൻ/ അപ്ലൈഡ് & ഇൻസ്‌ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / പവർ ഇലക്ട്രോണിക്സ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ / കമ്പ്യൂട്ടർ സയൻസ് / IT / എറോണറ്റിക്കൽ എഞ്ചിനീയറിംഗ് തുടങ്ങി ഏത് ബ്രാഞ്ചിൽ ബിടെക് പാസ്സായവർക്ക് അപേക്ഷിക്കാം അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് / അപ്ലൈഡ് ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ് / മാത്തമാറ്റിക്സ് / അപ്ലൈഡ് മാത്തമാറ്റിക്സ്/ ഫിസിക്സ്‌ എന്നിവയിൽ ഏതിലെങ്കിലും അംഗീകൃത പിജി.

• NCC C (Air Wing) സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന.

• എവിയേഷൻ ഓപ്പറേഷൻസ് / ഏറോ മോഡലിങ് / GIS subjects എന്നിവയിൽ പ്രവീണ്യം ഉള്ളവർക്ക് മുൻഗണന.

ടെക്നിക്കൽ അസിസ്റ്റന്റ്

കമ്പ്യൂട്ടർ സയൻസ് & IT 

എഞ്ചിനീയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ / IT/ ഡാറ്റാ സയൻസ് / ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്/ മെഷീൻ ലേണിംഗ് / ഇൻഫർമേഷൻ സയൻസ് / ബിഗ് ഡാറ്റാ അനലൈസിസ് / സോഫ്റ്റ്‌വെയർ എഞ്ചിനീറിങ്ങ് / ജിയോമാറ്റിക്സ് എന്നിവയിൽ ഏതിലെങ്കിലും ബിരുദ യോഗ്യത. അല്ലെങ്കിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ / സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ് എന്നിവയിൽ പിജി.

അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ സോഫ്റ്റ്‌വെയർ എൻജിനീയറിങ്/ സോഫ്റ്റ്‌വെയർ സിസ്റ്റം/ കമ്പ്യൂട്ടർ ടെക്നോളജി / ഡാറ്റ സയൻസ് / മെഷീനിൽ ടെക്നോളജി/ സൈബർ സെക്യൂരിറ്റി/ ഇൻഫർമേഷൻ സയൻസ്/ ജിയോ ഇൻഫോർമാറ്റിക്സ്/ മാത്തമാറ്റിക്സ്/ അപ്ലൈഡ് മാത്തമാറ്റിക്സ്/ സൈബർലോ/ ഫിസിക്സ് / അപ്ലൈഡ് ഫിസിക്സ് / റിമോട്ട് സെൻസിംഗ് എന്നിവയിൽ എം എസ്. സി യോഗ്യത.

ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ

ബിടെക്ക് -ഇലക്ട്രോണിക്സ് / കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/  അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് & കമ്പ്യൂട്ടർ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ് / അപ്ലൈഡ് ഇലക്ട്രോണിക്സ്/  ഇലക്ട്രോണിക്സ്ഇൻസ്ട്രുമെന്റ് & കൺട്രോൾ/  ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ / ഇലക്ട്രിക്കൽ & കമ്പ്യൂട്ടർ/ ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ എഞ്ചിനീറിങ്ങ് ബിരുദം.

അല്ലെങ്കിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ / സ്റ്റാറ്റിസ്റ്റിക്സ് / മാത്തമാറ്റിക്സ് എന്നിവയിൽ ഏതിലെങ്കിലും പിജി.

അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻസ്/ അപ്ലൈഡ് ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ് /മാത്തമാറ്റിക്സ്/ അപ്ലൈഡ് മാത്തമാറ്റിക്സ് /  മാത്തമാറ്റിക്സ് & കമ്പ്യൂട്ടർ/ ഇൻഫോർമാറ്റിക്സ്/ നെറ്റ്വർക്കിംഗ്/  ഫിസിക്സ് / അപ്ലൈഡ് ഫിസിക്സ്‌ എന്നിവയിൽ ഏതിലെങ്കിലും പിജി.

Age Details

  • ഏവിയേറ്റർ-II- ഉയർന്ന പ്രായ പരിധി 35 വയസ്സ്.
  • ടെക്നിക്കൽ അസിസ്റ്റന്റ് - ഉയർന്ന പ്രായ പരിധി 30 വയസ്സ്.

Note: SC/ST/OBC/PwD/Ex-Servicemen എന്നീ വിഭാഗങ്ങൾക്ക് സർക്കാർ നിയമങ്ങൾ അനുസരിച് ഉയർന്ന പ്രായ പരിധിയിൽ ഇളവുകളുണ്ട്.

Salary Details

  • ഏവിയേറ്റർ-II- ₹56,100-₹1,77,500
  • ടെക്നിക്കൽ അസിസ്റ്റന്റ്- ₹44,900-₹1,42,400

ഇതിനു പുറമെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

How to Apply

  • നോട്ടിഫിക്കേഷൻ വായിച്ചു കഴിഞ്ഞതിനുശേഷം ഓൺലൈൻ ആയി താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
  • NIELIT ഔദ്യോഗിക വെബ്സൈറ്റ് ആയ https://recruit-ndl.nielit.gov.in എന്നതിലൂടെ അപേക്ഷ കൊടുക്കാം.
  • ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
  • അപേക്ഷ ഫീസ്-₹500. SC/ST/Women/PwD വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസ് ഇല്ല.
  • അപേക്ഷയിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും കൊടുക്കാൻ ശ്രദ്ധിക്കുക.
  • എന്തെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ സ്വീകരിക്കുന്നതല്ല.

Selection Process

  • എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുക.
  • ആദ്യത്തെ ഘട്ടം എഴുത്തു പരീക്ഷയാണ്. പാസ്സ് മാർക്ക്‌ - 40%. 
  • ടെക്നിക്കൽ അസിസ്റ്റന്റ്- OMR രീതിയിലുള്ള 100 ചോദ്യങ്ങൾ. മൊത്തം മാർക്സ് 200. സമയം 2.5 മണിക്കൂർ. (morning shift)
  • ഏവിയേറ്റർ-II- OMR രീതിയിലുള്ള 100 ചോദ്യങ്ങൾ. മൊത്തം മാർക്സ് 200. സമയം 2.5 മണിക്കൂർ. (afternoon shift)
  • എഴുത്തു പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ അഭിമുഖത്തിന് വിളിക്കും. 50 മാർക്ക്‌ അടങ്ങുന്നതാണ് അഭിമുഖം.

Important Dates to Remember

Starting of Online Applications- 31.12.2022 (31 ഡിസംബർ 2022)

Last date of Online Applications- 21.01.2023 (21 ഡിസംബർ 2023)

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs