വിനോദസഞ്ചാര വകുപ്പിന് കീഴിൽ അവസരം | മിനിമം യോഗ്യത ഏഴാം ക്ലാസ്

ടൂറിസം വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളെ തിരഞ്ഞെടുക്കുന്നതിനായി യോ

ടൂറിസം വകുപ്പിന് കീഴിൽ തിരുവനന്തപുരം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളെ തിരഞ്ഞെടുക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ 2023 ഫെബ്രുവരി 15 വൈകുന്നേരം 5 മണിക്ക് മുൻപ്  അയക്കേണ്ടതാണ്. വിശദ വിവരങ്ങളും അപേക്ഷാഫോമും താഴെ നൽകുന്നു.

Vacancy Details

വിനോദസഞ്ചാര വകുപ്പ് 8 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ഏഴ് ഒഴിവും, എറണാകുളം ജില്ലയിൽ ഒരു ഒഴിവുമാണ് ഇപ്പോൾ ഉള്ളത്.

Age Limit

18നും 35 നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. നാവികസേനയിൽ നിന്ന് വിരമിച്ചവർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് അനുവദിക്കും. പ്രായം 2023 ജനുവരി 1 അനുസരിച്ച് കണക്കാക്കും.

Educational Qualifications

ഫിഷർമാൻ: ഏഴാം ക്ലാസ് പാസായിരിക്കണം. കൂടാതെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും കടലിൽ നീന്തൽ അറിയാവുന്ന ആളാണെന്നും ഫിഷർമാൻ ആണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

ജനറൽ: എസ്എസ്എൽസി പാസായിരിക്കണം. സ്കൂൾ കോളേജ് കായിക മത്സരങ്ങളിൽ നീന്തലിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തിട്ടുള്ളവരായിരിക്കണം. കടലിൽ നീന്താൻ അറിയണം.

എക്സ് നേവി: എസ്എസ്എൽസി പാസായിരിക്കണം. നാവികസേനയിൽ കുറഞ്ഞത് 15 വർഷത്തെ സേവനം. ശാരീരിക യോഗ്യത: ഉയരം അഞ്ചടി 5 ഇഞ്ച്, നെഞ്ചളവ് 80 - 85 സെന്റീമീറ്റർ.

Wage Details

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ദിവസത്തെ പരിശീലനം നൽകുന്നതും പ്രതിദിനം 730 രൂപ വേതനം നൽകുന്നതുമാണ്.

How to Apply Kerala Tourism Department Recruitment?

അപേക്ഷാഫോറം ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം ആസ്ഥാനക്കാര്യാലയത്തിലും തിരുവനന്തപുരം, എറണാകുളം മേഖലാ ഓഫീസുകളിലും സൗജന്യമായി ലഭ്യമാണ്. ആവശ്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. ലൈഫ് ഗാർഡ് ആയി തിരഞ്ഞെടുക്കപ്പെടുന്നതിന് ഇതിനുമുമ്പ് എപ്പോഴെങ്കിലും അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും പുതിയ അപേക്ഷ നൽകേണ്ടതാണ്.

പൂരിപ്പിച്ച അപേക്ഷകൾ അവസാന തീയതിക്ക് മുൻപ് ലഭിക്കത്തക്ക വിധത്തിൽ അതാത് മേഖല ജോയിന്റ് ഡയറക്ടർമാർക്ക് അയക്കേണ്ടതാണ്. അപേക്ഷകൾ2023 ഫെബ്രുവരി 15 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

 വിലാസം

1. തിരുവനന്തപുരം ജില്ല: റീജിയണൽ ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്, നോർക്ക ബിൽഡിങ്, തൈക്കാട്, തിരുവനന്തപുരം

2. എറണാകുളം ജില്ല: റീജിയണൽ ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്, ബോട്ട് ജെട്ടി കോംപ്ലക്സ്, എറണാകുളം - 11

Notification

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain