എസ്എസ്എൽസി ഉള്ളവർക്ക് കളക്ഷൻ എക്സിക്യൂട്ടീവ് ആവാം

എറനാട് അർബൻ സൊസൈറ്റി ലിമിറ്റഡ് ഡെയിലി കളക്ഷൻ എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ് തുടങ്ങിയ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നട

എറനാട് അർബൻ സൊസൈറ്റി ലിമിറ്റഡ് ഡെയിലി കളക്ഷൻ എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്  തുടങ്ങിയ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ളവർക്ക് നിലമ്പൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുത്ത് ജോലി കരസ്ഥമാക്കാം.

1. ഡെയിലി കളക്ഷൻ എക്സിക്യൂട്ടീവ്

എസ്എസ്എൽസിയാണ് യോഗ്യത. 45 വയസ്സിന് താഴെ പ്രായമുള്ളവർ ആയിരിക്കണം.

2. ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്

എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി തുടങ്ങിയ ഏത് യോഗ്യതയുള്ളവർക്കും  അവസരമുണ്ട്.

3. അക്കൗണ്ടന്റ്

പുരുഷന്മാർക്ക് മാത്രമാണ് അവസരം. ബികോം, കൂടാതെ ഒരു വർഷത്തെ പരിചയവും ആവശ്യമാണ്.

 ഇന്റർവ്യൂ ഡീറ്റെയിൽസ്

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഫെബ്രുവരി 25ന് നിലമ്പൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കണം. രാവിലെ 10 മണി മുതലാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് 048327344737 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. നിശ്ചിത സമയത്തിനുശേഷം വരുന്നവരെ പരിഗണിക്കുന്നതല്ല.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain