ഡിജിറ്റൽ സർവേ ഹെൽപ്പർ ഒഴിവ് | എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഇന്റർവ്യൂ 15ന്

A 'Digital Survey Helper' is a software application or tool designed to assist in conducting surveys electronically. It can automate the process of cr

തൃശൂർ ജില്ലയിൽ നടന്നു വരുന്ന ഡിജിറ്റൽ സർവ്വെയോടന്നുബന്ധിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 240 ഹെൽപ്പർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഈ മാസം 15, 16 തിയതികളിൽ രാവിലെ 9 മുതൽ 5 മണി വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഭിമുഖം നടത്തുന്നു. അഭിമുഖത്തിന് ഹാജരാക്കേണ്ടവരുടെ ലിസ്റ്റ് എന്റെ ഭൂമി പോർട്ടലിൽ പ്രസിദ്ധപെടുത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും ഇന്റർവ്യൂ കാർഡ് ലഭിക്കാത്തതുമായ ഉദ്യോഗാർത്ഥികൾ എഴുത്തുപരീക്ഷാ ഹാൾടിക്കറ്റ്, എംപ്ലോയ്മെന്റ് കാർഡ് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകേണ്ടതാണ്.

List Download

👉🏻 ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഡ്രൈവർ തസ്തികയിൽ താത്ക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു. അഭിമുഖം ഫെബ്രുവരി 16-ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിങ് ലൈസൻസും പ്രവൃത്തി പരിചയവുമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തണം. ഫോൺ: 0477 2253324.

👉🏻ആലപ്പുഴ: ഇലക്ട്രിഷ്യന്‍ തസ്തികയില്‍ ജനറല്‍ ആശുപത്രിയില്‍ താത്ക്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. ഇതിലേക്കുള്ള അഭിമുഖം ഫെബ്രുവരി 16-ന് രാവിലെ 11 മണിക്ക് നടക്കും. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ എത്തണം. ഫോണ്‍: 0477-2253324.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain