എല്ലാവർക്കും ജോലി എന്ന ആശയം മുൻനിർത്തി മിനിമം എസ്എസ്എൽസി എങ്കിലും യോഗ്യതയുള്ളവർക്കായി ദിശ തൊഴിൽ മേള മാർച്ച് നാലിന്.
സ്വകാര്യമേഖലയിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോബിലിറ്റി സെന്ററും, ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജും സംയുക്തമായി വിവിധ മേഖലകളിൽ 20-ൽ പരം കമ്പനികളിലെ നിരവധി ഒഴിവുകളിലേക്ക് 2023 മാർച്ച് 4 ശനിയാഴ്ച രാവിലെ 9 മണി മുതൽ ദിശ 2023 എന്ന പേരിൽ കോളേജിൽ വെച്ച് ജോബ് ഫെയർ നടത്തുന്നു.
Vacancy List
യോഗ്യത
ദിശ 2023” ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം.
☑ പ്രായപരിധി 18 വയസ്സ് മുതൽ 35 വയസ്സ് വരെ. പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ അവസരങ്ങളാണ് “ദിശ 2023 ” തൊഴിൽ മേളയിയിലുള്ളത്.
☑ തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
☑ 20 കമ്പനികളിൽ നിന്നും യോഗ്യതയ്ക്കനുസരിച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് 5 കമ്പനികളുടെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി 3 കമ്പനികളുടെയും അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
☑ അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും.
☑ ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
☑ വോളണ്ടിയേഴ്‌സ്, ഒഫീഷ്യൽസ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
2023 മാർച്ച് 4ന് നടക്കുന്ന തൊഴിൽമേള എല്ലാ ഉദ്യോഗാർത്ഥികൾക്കും മികച്ച കരിയറിലേക്കുള്ള തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.
ഇന്റർവ്യൂ ലൊക്കേഷൻ:
Bishop Vayalil Memorial Holycross College, Cherppumkal, Kottayam
ഫോൺ :0481 -2560413 / 2563451/ 2565452