അംഗന വാടികളിൽ വർക്കർ ഹെൽപ്പർ ഒഴിവുകൾ | Anganawadi Recruitment 2023

Kerala Anganawadi Worker/Helper Recruitment 2023: അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് സേവന തല്‍പ്പരരായ വനിതകളില്‍ നിന്നും അപേക്ഷ

✅️ മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം. അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

വര്‍ക്കര്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പറിന് എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ലഭിക്കും. അപേക്ഷ മലമ്പുഴ ശിശുവികസന പദ്ധതി ഓഫീസിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണം.

അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, കല്ലേപ്പുള്ളി പോസ്റ്റ്, പാലക്കാട് 678005 വിലാസത്തില്‍ മെയ് 31 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2529842.

✅️ വണ്ടൂർ അഡീഷണൽ പ്രൊജക്ടിലെ പാണ്ടിക്കാട് പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരായ 18 മുതൽ 46 വയസ്സിനിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. എസ്.എസ്.എൽ.സി തോറ്റതും എട്ടാം ക്ലാസ് വിജയിച്ചവരുമായ പട്ടികജാതി വിഭാഗത്തിലുള്ളവർക്കും അപേക്ഷ സമർപ്പിക്കാം. ഹെൽപ്പർ തസ്്തികയിലേക്ക് എഴുത്തും വായനയും അറിയുന്നവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃക കാരക്കുന്നിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കും. മെയ് 20ന് വൈകീട്ട് അഞ്ചിനുള്ളിൽ അക്ഷേ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് വണ്ടൂർ അഡീഷണൽ, കാരക്കുന്ന്, തൃക്കലങ്ങോട് പി.ഒ, പിൻ: 676123 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0483 2840133.

✅️പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളില്‍ നിയമനം. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ്.എസ്.എല്‍.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പഞ്ചായത്തില്‍ സ്ഥിര താമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം വയസിളവ് ലഭിക്കും. 

അപേക്ഷകള്‍ മെയ് 15 നകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, പട്ടാമ്പി-679303 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരിയാണെന്ന്് തെളിയിക്കുന്ന രേഖയും അപേക്ഷയോടൊപ്പം വെക്കണം. അപേക്ഷയുടെ മാതൃക പട്ടാമ്പി ശിശുവികസന ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊ ലഭിക്കും. ഫോണ്‍: 0466-2211832

✅️Kottayam വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന വാഴൂർ ഗ്രാമപഞ്ചായത്തിൽ ഒഴിവു വരുന്നതും തുടർന്നുള്ള മൂന്ന് വർഷത്തിനുള്ളിൽ വരാൻ സാധ്യതയുള്ളതുമായ അങ്കണവാടി വർക്കർ/

ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസിനും 46 വയസിനും ഇടയിൽ പ്രായമുള്ള വാഴൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് വർക്കർക്കുള്ള വിദ്യാഭ്യാസ യോഗ്യത. ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. മേയ് 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോമിന്റെ മാതൃക വാഴൂർ ഐ.സി.ഡി.എസ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ശിശു വികസന പദ്ധതി ഓഫീസർ, വാഴൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, വാഴൂർ പി.ഒ. കൊടുങ്ങൂർ എന്ന വിലാസത്തിൽ അപേക്ഷിക്കണം.

✅️Palakkad ചിറ്റൂര്‍ അഡിഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ നല്ലേപ്പിള്ളി, പൊല്‍പ്പുള്ളി, പെരുമാട്ടി ഗ്രാമപഞ്ചായത്തുകളിലും ചിറ്റൂര്‍- തത്തമംഗലം മുന്‍സിപ്പാലിറ്റിയിലും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം നടത്തുന്നു. പ്രായപരിധി 18-46. അപേക്ഷ ഏപ്രില്‍ 25 മുതല്‍ മെയ് 12 വരെ ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ അഡിഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ നല്‍കാം. അപേക്ഷയുടെ മാതൃക ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ചിറ്റൂര്‍ - തത്തമംഗലം മുന്‍സിപ്പാലിറ്റിയിലും ഐ.സി.ഡി.എസ് ഓഫീസിലും ലഭിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 221292.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain