കമ്പ്യൂട്ടറിൽ ടൈപ്പിംഗ് ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? കൂടാതെ മറ്റുള്ള വിവിധ ജോലി ഒഴിവുകളും ഇപ്പോൾ ലഭ്യമാണ്. മാസം 12,000 രൂപ മുതൽ 24000 രൂപ വരെയാണ് ശമ്പളം.
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (KELSA) ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, പ്യൂൺ, ഓഫീസ് അറ്റൻഡർ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷാഫോറം പൂരിപ്പിച്ച് തപാൽ വഴി അപേക്ഷകൾ അയക്കാവുന്നതാണ്.
Vacancy Positions for KELSA Recruitment 2023
കെൽസ വിവിധ തസ്തികകളിലായി 65 ഓളം വരുന്ന ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ മുഴുവൻ ജില്ലകളിലും ഒഴിവുകളുണ്ട്.
Age Limit Details
18നും 35 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. 2023 ഫെബ്രുവരി 28 അനുസരിച്ച് പ്രായം കണക്കാക്കും.
Qualifications
1. ഓഫീസ് അസിസ്റ്റന്റ്/ ക്ലർക്ക്: ഏതെങ്കിലും വിഷയത്തിൽ ബിരുദം.
2. റിസപ്ഷനിസ്റ്റ്-കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ബിരുദം
3. പ്യൂൺ: എസ്എസ്എൽസി
Salary
- ഓഫീസ് അസിസ്റ്റന്റ്: 15,000-24,000
- റിസപ്ഷനിസ്റ്റ്/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 14,000 - 19,000
- ഓഫീസ് അറ്റൻഡർ/ പ്യൂൺ: 12,000 - 14,000
How to Apply?
താല്പര്യമുള്ളവർ താഴെ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക. നോട്ടിഫിക്കേഷൻ താഴേക്ക് സ്ക്രോൾ ചെയ്ത് അവസാന പേജിലുള്ള അപേക്ഷ ഫോറം പ്രിന്റ് ഔട്ട് എടുക്കുക. പൂരിപ്പിക്കുക.
പൂരിപ്പിച്ച അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിങ്ങൾ ഏത് ജില്ലയിലേക്കാണോ അപേക്ഷിക്കുന്നത് ആ ജില്ലയിലെ ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയിലേക്ക്(DLSA) അയക്കുക. ഓരോ ജില്ലയിലെയും അഡ്രസ്സ് താഴെ നൽകിയിരിക്കുന്ന പിഡിഎഫിൽ ലഭ്യമാണ്. വിശദവിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിശോധിക്കുക.