കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയുന്നവർക്ക് ജോലി | ST Promoter Vacancy

SC & ST Promoter Vacancies at Eranamkulam District. Interested and eligible SC and ST candidates attend walk in interview.

സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ  തുടങ്ങിയവർ നടത്തുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും, വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗ്ഗക്കാർക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിന്റെയും ഭാഗമായി പട്ടികവർഗ പ്രമോട്ടർ തസ്തികയിൽ നിയമനം നടത്തുന്നു. എറണാകുളം ജില്ലയിലെ വിവിധ പഞ്ചായത്തുകൾക്ക് കീഴിൽ ഒഴിവുകൾ ഉണ്ട്.

 എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിന്റെ കീഴിൽ മുവാറ്റുപുഴ ബ്ളോക്ക്/മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള പട്ടികവർഗ്ഗ പ്രമോട്ടറുടെ ഒഴിവിലേയ്ക്ക് നിയമിക്കുന്നതിന് പട്ടികവർഗ്ഗ യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ST Promoter Eligibility Criteria

പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 20 - 35 മദ്ധ്യേ പ്രായമുള്ള പട്ടികവർഗ്ഗക്കാർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കുവാൻ പാടില്ല.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 21 ന് വൈകിട്ട് അഞ്ചു വരെ. നിയമന കാലാവധി ഒരു വർഷമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്രാബത്ത ഉൾപ്പടെ 13,500 രൂപ ഓണറേറിയത്തിന് അർഹത ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0485-2814957, 2970337 ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

SC Promoter Vacancies

എറണാകുളം ജില്ലയിൽ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്ന കൂവപ്പടി ബ്ലോക്കിലെ മുടക്കുഴ പഞ്ചായത്തിലെ പേരങ്ങാട്, കണ്ണഞ്ചേരിമുകൾ പട്ടികജാതി കോളനി, വടവുകോട് ബ്ലോക്കിലെ ഐക്കരനാട് പഞ്ചായത്തിലെ ഏഴിപ്രം പട്ടികജാതി കോളനികളിലെ വിജ്ഞാൻ വാടികളിലേയ്ക്കും മേൽനോട്ടച്ചുമതല വഹിക്കുന്നതിന് ഒരു വർഷത്തേയ്ക്ക് പ്രതിമാസം 8,000 രൂപ ഓണറേറിയം ലഭിക്കും.

SC Promoter Eligibility Criteria

കമ്പ്യൂട്ടർ, ഇന്റർനെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിജയിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളൾക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 വയസ്സ്, പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണ നൽകും. പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയും (തിങ്കളാഴ്ചയൊഴികെ), തദ്ദേശ വാസികൾക്ക് മുൻഗണന. നിയമനം തികച്ചും താൽക്കാലികമായിരിക്കും.

How to Apply SC Promoter Vacancies?

വെള്ളക്കടലാസിൽ പൂരിപ്പിച്ച അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 17- ന് രാവിലെ 11 -ന് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന പട്ടികജാതി ആഫീസ്സിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. (ഫോൺ നമ്പർ : 0484-2422256)

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain