ശമ്പളം 18,225 രൂപ, Calicut University Specimen Collector Vacancy

ഇംഗ്ലീഷ്/ മലയാളം എഴുതാനും വായിക്കാനും അറിയുന്നവർക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ജോലി നേടാൻ അവസരം! കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബോട്ടണി ഡിപ്പാർട്

ഇംഗ്ലീഷ്/ മലയാളം എഴുതാനും വായിക്കാനും അറിയുന്നവർക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ജോലി നേടാൻ അവസരം! കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ബോട്ടണി ഡിപ്പാർട്ട്മെന്റിലേക്ക് പാനൽ രൂപീകരിക്കുന്നതിന്റെ ഭാഗമായി Specimen Collector പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 2023 മെയ് 10 നു മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.

Calicut University Recruitment Vacancy & Age Limit

Specimen Collector തസ്തികയിലേക്ക് ഒരു ഒഴിവാണ് നിലവിലുള്ളത്. വളരെ കുറഞ്ഞ ഒഴിവ് മാത്രമേ ഉള്ളൂ എന്ന് കരുതി അപേക്ഷിക്കാതിരിക്കേണ്ട. ഇതിനുള്ള യോഗ്യതയും മറ്റും ഉണ്ടെങ്കിൽ നിങ്ങൾക്കും ഒരു കൈ നോക്കാം.

 പരമാവധി 36 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷ നൽകാൻ സാധിക്കുക. പ്രായം 2023 ജനുവരി 1 അനുസരിച്ച് കണക്കാക്കും. പ്രായപരിധിയിൽ സംവരണം അർഹിക്കുന്നവർക്ക് ലഭിക്കുന്നതായിരിക്കും.

Calicut University Recruitment Qualification?

ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം. Botanical Specimens കളക്ഷനിൽ പരിചയം കൂടെ ആവശ്യമാണ്.

Calicut University Recruitment 2023 Salary

കാലിക്കറ്റ് യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് വഴി Specimen Collector പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ദിവസം 675 രൂപ വെച്ച് മാസം പരമാവധി 18,225 രൂപ ശമ്പളമായി ലഭിക്കും.

How to Apply Calicut University Specimen Collector Job Vacancy?

✦ അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.uoc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അതല്ലെങ്കിൽ വളരെ വേഗത്തിൽ അപേക്ഷ ഫോമിലേക്ക് കടക്കാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
✦ ശേഷം തുറന്നുവരുന്ന അപേക്ഷാഫോമിൽ നിങ്ങൾ ഏത് പോസ്റ്റിലേക്കാണോ അപേക്ഷിക്കുന്നത് അത് സെലക്ട് ചെയ്യുക, 100 kb യിൽ താഴെ സൈസുള്ള നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യുക.
✦ അതിനുശേഷം നിങ്ങളുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ പൂരിപ്പിച്ച് നൽകുക.
✦ നിങ്ങളുടെ യോഗ്യതകൾ എന്താണ് അത് ടൈപ്പ് ചെയ്യുക. പ്രവർത്തി പരിചയം സംബന്ധിച്ച വിവരങ്ങൾ നൽകുക.
✦ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത ശേഷം സബ്മിറ്റ് പ്രസ് ചെയ്യുക.
✦ 2023 മെയ് 10 വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സ്വീകരിക്കും. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain