ലൈഫ് മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ ജോലി നോക്കുന്ന, വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ താത്പര്യവും കഴിവുമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിരാക്ഷേപ സാക്ഷ്യപത്രം (എൻ.ഒ.സി) സഹിതം മെയ് 31 വൈകീട്ട് 3നകം ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കണം. നിരാക്ഷേപ സാക്ഷ്യപത്രം കൂടാതെയുള്ള അപേക്ഷകൾ പരിഗണിക്കില്ല.
മറ്റ് കുറച്ച് അവസരങ്ങൾ
എം.എസ്.സി, ബി.എസ്.സി ബയോടെക്‌നോളജിയും, ടിഷ്യുകൾച്ചർ മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രസ്തുത വിഷയത്തിൽ പി.എച്ച്.ഡി ഉളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം രാവിലെ 10.30ന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
✅️ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്
നെടുങ്ങോലം താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നതിനായി മെയ് 23ന് രാവിലെ 10.30ന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കിൽ എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി, ഗവ. അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ട് വർഷത്തെ എം.ഫിൽ അല്ലെങ്കിൽ പി.എച്ച്.ഡി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ) രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണം.