പരീക്ഷ ഇല്ല, നേരിട്ട് ഇന്റർവ്യൂ വഴി ഫീൽഡ് വർക്കർ ജോലി നേടാം

കേരള വനഗവേഷണ സ്ഥാപനത്തിലേക്ക് ഫീൽഡ് വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനും ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. Kannadipaya special bamboo weaved mat pro

കേരള വനഗവേഷണ സ്ഥാപനത്തിലേക്ക് ഫീൽഡ് വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനും ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. Kannadipaya special bamboo weaved mat product – scientific, Technical and marketing interventions for tribal empowerment എന്ന റിസർച്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് നിയമനം.

യോഗ്യത സംബന്ധിച്ച വിവരങ്ങൾ

ഫീൽഡ് വർക്കർ പോസ്റ്റിലേക്ക് മൂന്ന് ഒഴിവുകളാണ് ഉള്ളത്. മൂന്നുവർഷത്തെ കാലയളവിലേക്കായിരിക്കും നിയമനം. നാലാം ക്ലാസും അതിനു മുകളിലും യോഗ്യതയുള്ളവർക്കാണ് അവസരം. 'ഉണർവ്' ആദിവാസി സമൂഹത്തിൽ നിന്നുള്ളവർക്ക് മുൻഗണന ലഭിക്കും.

 15,000 രൂപയാണ് ഫലോഷിപ്പ്. പ്രായം 2023 ജനുവരി ഒന്നിന് 60 വയസ്സ് കവിയരുത്. മുള കരകൗശല വസ്തുക്കളിൽ, നഴ്സറി പരിപാലനം മുതലായവയിൽ വൈദഗ്ധ്യം അനിവാര്യമാണ്.

 താല്പര്യമുള്ളവരും യോഗ്യതയുള്ളവരും മെയ് 19ന് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി Unarvu’ Schedule Tribal Co-operative Society, Palaplavu, Venmany, Idukki District എന്ന് വിലാസത്തിൽ എത്തിച്ചേരുക. രാവിലെ 10 മണി മുതൽ ഇന്റർവ്യൂ ആരംഭിക്കും.

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കീഴിൽ വന്നിരിക്കുന്ന മറ്റു ജോലികൾ

✅️ കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്റ്റ് ഫെല്ലോ തസ്തികയിലേക്ക് ഒഴിവ്. അഞ്ചുവർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്കാണ് അവസരം. രണ്ട് ഒഴിവുകൾ ഉണ്ട്. 

അഗ്രികൾച്ചർ/ഫോറസ്ട്രി/എൻവയോൺമെൻറൽ സയൻസ്/എൻവയോൺമെൻറൽ ടെക്നോളജി എന്നിവയിൽ ഒന്നാം ക്ലാസ് പോസ്റ്റ് ബിരുദമാണ് അവശ്യ യോഗ്യത. ഫീൽഡ് ശേഖരണത്തിലും ലാബ് വിശകലനത്തിലുമുള്ള ഗവേഷണം അഭികാമ്യ യോഗ്യതയാണ്. പ്രതിമാസം ഫെല്ലോഷിപ്പ് 22,000രൂപ. പ്രായപരിധി 01.01.2023ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്നുവർഷവും നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിൻറെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന ഇൻറർവ്യൂവിൽ 22ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പങ്കെടുക്കണം. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിൻറെ വെബ്സൈറ്റ് www.kfri.res.in സന്ദർശിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs