KSCARDB Recruitment 2023 | Apply Online for Agricultural Officer Vacancies

Looking for a job in the agricultural and rural development sector in Kerala? Look no further than the Kerala State Cooperative Agricultural and Rural

കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡ് (KSCARD) എന്ന സ്ഥാപനത്തിലെ അഗ്രികൾച്ചറൽ ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യമായി മെയ് 31 വരെ ഓൺലൈനായി അപേക്ഷ നൽകാം.

KSCARD Recruitment 2023 Vacancy Details

കേരള സ്റ്റേറ്റ് ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡ് സ്ഥാപനത്തിലേക്ക് 9 അഗ്രികൾച്ചറൽ ഓഫീസർ ഒഴിവുകളാണ് ഉള്ളത്. ഇതിൽ മൂന്ന് ശതമാനം ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നു.

KSCARD Recruitment 2023 Age Limit Details

 18നും 40 നും പ്രായമുള്ളവർ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ 1983 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർ ആയിരിക്കണം. പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.

KSCARD Recruitment 2023 Educational Qualifications

 അംഗീകൃത സർവകലാശാലയിൽ നിന്നും ഹോർട്ടികൾച്ചർ അല്ലെങ്കിൽ അഗ്രികൾച്ചറൽ ഡിഗ്രി.

KSCARD Recruitment 2023 Salary Details

 അഗ്രികൾച്ചർ ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 20,480 മുതൽ 66,905 പോരെ മാസം ശമ്പളം ലഭിക്കും. കൂടാതെ പെൻഷൻ, ബോണസ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.

KSCARD Recruitment 2023 Selection Procedure

• OMR പരീക്ഷ

• സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

• ഇന്റർവ്യൂ

How to Apply KSCARD Recruitment 2023?

⭗ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

⭗ പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ പൂർത്തീകരിക്കുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷിക്കേണ്ടതാണ്.

⭗ അതിനായി 'നോട്ടിഫിക്കേഷൻ' എന്ന ക്ലിക്ക് ചെയ്ത് '036/2023' എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക.

⭗ 'Apply Now' എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

⭗ അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് നൽകേണ്ടതില്ല.

⭗ അപേക്ഷ സമർപ്പിച്ച ശേഷം 'My Applications' എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

⭗ കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.

Links: Apply Now | Notification

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain