എസ്എസ്എൽസി ഉള്ളവർക്ക് കസ്റ്റംസിൽ ജോലി നേടാം | Chennai Customs Recruitment 2023

Chennai Customs recruitment for the year 2023. Discover a range of job vacancies available in customs-related positions in Chennai, India. Explore opp

ചെന്നൈയിലെ കസ്റ്റംസ് ഡിപ്പാർട്ട്മെന്റിലെ ഗ്രൂപ്പ്‌ 'സി' ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ 2023 ജൂൺ 30-ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Job Details

 • ഓർഗനൈസേഷൻ: Chennai Customs Department
 • ജോലി തരം: Central Govt
 • നിയമനം: ഡയറക്ട് റിക്രൂട്ട്മെന്റ്
 • പരസ്യ നമ്പർ: --
 • തസ്തിക: --
 • ആകെ ഒഴിവുകൾ: 17
 • ജോലിസ്ഥലം: ചെന്നൈ
 • അപേക്ഷിക്കേണ്ടവിധം: പോസ്റ്റ് ഓഫീസ്
 • അപേക്ഷിക്കേണ്ട തീയതി: 2023 ജൂൺ 10
 • അവസാന തീയതി: 2023 ജൂൺ 30

Vacancy Details

കസ്റ്റംസ് ഡിപ്പാർട്ട്മെന്റ്, ചെന്നൈ മേഖല വിവിധ തസ്തികകളിലായി 17 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

 • സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്): 07
 • കാന്റീൻ അറ്റൻഡർ: 08
 • ക്ലർക്ക്: 01
 • ഹൽവായി കം കുക്ക്: 01

Age Limit Details

 • സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്): 18-27 വയസ്സ് വരെ
 • കാന്റീൻ അറ്റൻഡർ: 18-25 വയസ്സ് വരെ
 • ക്ലർക്ക്: 18-25 വയസ്സ് വരെ
 • ഹൽവായി കം കുക്ക്: 18-25 വയസ്സ് വരെ

പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്ന് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 ഈ വർഷവും പ്രായപരിധിയിൽ നിന്ന് ഇളവുകൾ ലഭിക്കുന്നതാണ്. മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

1. കാന്റീൻ അറ്റൻഡർ 

അംഗീകൃത സ്കൂൾ വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.

2. ഹൽവായി കം കുക്ക്

• എസ്എസ്എൽസി അല്ലെങ്കിൽ കാറ്ററിംഗിൽ ഡിപ്ലോമ.
• രണ്ട് വർഷത്തെ പരിചയം.
• ഉദ്യോഗാർത്ഥിയുടെ അനുയോജ്യത വിലയിരുത്തുന്നതിനായി പാചകം ചെയ്യുന്നതിനുള്ള ഒരു ട്രേഡ് സ്കിൽ ടെസ്റ്റ് നടത്തും.

3. ക്ലർക്ക്

• പ്ലസ് ടു
• കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കോ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കോ ടൈപ്പിംഗ് വേഗത (ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് എന്നത് മണിക്കൂറിൽ 10500 കീ ഡിപ്രഷൻ അല്ലെങ്കിൽ മണിക്കൂറിൽ 9000 കീ ഡിപ്രഷനോട് യോജിക്കുന്നു. ഓരോ വാക്കിനും 5 കീ ഡിപ്രഷനുകൾ.

4. സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)

• മോട്ടോർ കാർ ഡ്രൈവിംഗ് ലൈസൻസ്
• വാഹനത്തിൽ വരുന്ന ചെറിയ തകരാറുകൾ നീക്കം ചെയ്യാനുള്ള കഴിവ്.
• കുറഞ്ഞത് മൂന്ന് വർഷമെങ്കിലും മോട്ടോർ കാർ ഓടിച്ച പരിചയം.
• അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് അല്ലെങ്കിൽ തതുല്യം
• നിർബന്ധമായ യോഗ്യത: ഹോം ഗാർഡ് അല്ലെങ്കിൽ സിവിൽ വോളണ്ടിയർ ആയി മൂന്നുവർഷത്തെ സേവനം.

Salary Details

 • സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്): Pay Level 2 in Pay Matrix (Rs. 19,900 - 63,200) of 7th CPC
 • കാന്റീൻ അറ്റൻഡർ: PB-1 Rs.5200- 20200 + Grade Pay Rs.1800/- of 6 th CPC / Pay Level 1 in Pay Matrix (Rs.18000- 56900) of 7 th CPC
 • ക്ലർക്ക്: PB-1 Rs.5200- 20200 + Grade Pay Rs.1900/- of 6 th CPC / Pay Level 2 in Pay Matrix (Rs.19900- 63200) of 7 th CPC
 • ഹൽവായി കം കുക്ക്: PB-1 Rs.5200- 20200 + Grade Pay Rs.2000/- in 6 th CPC / Pay Level 3 in Pay Matrix (Rs.21700- 69100) of 7 th CPC

Selection Procedure

സെലക്ഷൻ കമ്മിറ്റി ലഭിച്ച അപേക്ഷകൾ സൂക്ഷ്മമായി പരിശോധിക്കും, കൂടാതെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിൽ മുകളിൽ പറഞ്ഞിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഷോർട്ട്-ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അതത് തസ്തികകളിൽ ബാധകമായ ചില ട്രേഡ് / സ്കിൽ ടെസ്റ്റ് / ടൈപ്പിംഗ് ടെസ്റ്റിന് വിളിക്കും. പ്രസ്തുത ടെസ്റ്റുകൾ ചെന്നൈയിൽ മാത്രമായിരിക്കും നടക്കുക. പ്രസ്തുത പരീക്ഷകളിൽ വിജയിക്കുന്നതിന് ഷോർട്ട്-ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഡോക്യുമെന്റ് വെരിഫിക്കേഷനായി വിളിക്കും.

How to Apply Customs Recruitment 2023?

അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം

THE ADDITIONAL COMMISSIONER OF CUSTOMS (ESTABLISHMENT), GENERAL COMMISSIONERATE, OFFICE OF THE PRINCIPAL COMMISSIONER OF CUSTOMS, CUSTOM HOUSE, NO. 60, RAJAJI SALAI, CHENNAI – 600 001

 • ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തി മുകളിൽ നൽകിയിട്ടുള്ള വിലാസത്തിൽ അയക്കുക
 • അപേക്ഷകൾ സ്പീഡ് പോസ്റ്റ് വഴിയോ രജിസ്ട്രേഡ് പോസ്റ്റ് വഴിയോ അയക്കാവുന്നതാണ്

Notifification and Application Form 1Notifification and Application Form 1

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain