എഴുത്തും വായനയും അറിയുന്നവർക്ക് വിവിധ പഞ്ചായത്തുകൾക്ക് കീഴിൽ അവസരം | Anganwadi Recruitment 2023

vacancies, eligibility criteria, application procedures, selection process, and important dates related to Anganwadi recruitment in the year 2023. The

Anganwadi Recruitment 2023 Kerala: കേരളത്തിലെ വിവിധ ജില്ലകളിലെ പഞ്ചായത്തുകൾക്ക് കീഴിൽ വരുന്ന അങ്കണവാടി വർക്കർ/ ഹെൽപ്പർ ഒഴിവുകളാണ് ഇവിടെ നൽകിയിരിക്കുന്നത്. എസ്എസ്എൽസി പോലും വേണ്ടാത്ത ഹെൽപ്പർ ഒഴിവുകൾ നിങ്ങൾ അറിയുന്ന സ്ത്രീകളിലേക്കും ഷെയർ ചെയ്യുക.

എറണാകുളം ജില്ലയിൽ വന്നിരിക്കുന്ന അംഗണവാടി വർക്കർ/ ഹെൽപ്പർ ഒഴിവ്

വനിതാ ശിശു വികസന വകുപ്പ് ഇടപ്പള്ളി അഡിഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയില്‍ വരുന്ന കളമശ്ശേരി നഗരസഭയിലെ 49 അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിര്‍ദിഷ്ട യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി 1ന് 18നും 46നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. 

അപേക്ഷയുടെ മാതൃക കളമശ്ശേരി നഗരസഭ പരിധിയില്‍ വരുന്ന അങ്കണവാടി കേന്ദ്രങ്ങള്‍, കളമശ്ശേരി കാര്യാലയത്തിന്റെ വെബ്‌സൈറ്റ്, കളമശ്ശേരി നജാത്ത് നഗറിലുള്ള വനിതാ വികസന ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ഇടപ്പള്ളി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്.

അങ്കണവാടി വര്‍ക്കര്‍ക്കുള്ള യോഗ്യത മാനദണ്ഡങ്ങള്‍ :
എസ്.എസ്.എല്‍.സി. പാസ്സായവര്‍ ആയിരിക്കണം, അപേക്ഷകര്‍ കളമശ്ശേരി നഗരസഭയിലെ സ്ഥിരതാമസക്കാരായിരിക്കണം, പ്രായം 01/01/2023 ന് 18 വയസ്സ് പൂര്‍ത്തിയാവുകയും 46 വയസ്സ് കവിയാനും പാടില്ല. (SC/ ST വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും, അങ്കണവാടികളില്‍ താല്‍ക്കാലിക സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് സേവന കാലാവധിക്ക് അനുസൃതമായ വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും. 

അങ്കണവാടി ഹെല്‍പ്പര്‍ക്കുള്ള യോഗ്യത മാനദണ്ഡങ്ങള്‍ :
എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം, എസ്.എസ്.എല്‍.സി. പാസ്സാകാത്തവര്‍ ആയിരിക്കണം, അപേക്ഷകര്‍ കളമശ്ശേരി നഗരസഭയിലെ സ്ഥിരതാമസക്കാരായിരിക്കണം. പ്രായം 01/01/2023 ന് 18 വയസ്സ് പൂര്‍ത്തിയാവുകയും 46 വയസ്സ് കവിയാനും പാടില്ല. (SC/ST വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷത്തെ നിയമാനുസൃത വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും, അങ്കണവാടികളില്‍ താല്‍ക്കാലിക സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്ക് സേവന കാലാവധിക്ക് അനുസൃതമായ വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും : 20/07/2023 വൈകീട്ട് 5ന് 
അപേക്ഷ സ്വീകരിക്കുന്ന സ്ഥലം: ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ്, ഇടപ്പള്ളി അഡിഷണല്‍ വനിതാ വികസന കേന്ദ്രം ബില്‍ഡിങ് നജാത്ത് നഗര്‍ ചങ്ങമ്പുഴ നഗര്‍ പി. ഒ, കളമശ്ശേരി - 682033, ഫോണ്‍: 0484-2558060. 

അപേക്ഷയോടൊപ്പം കളമശ്ശേരി നഗരസഭയില്‍ നിന്ന് ലഭിച്ച സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

✅️ Anganwadi Recruitment 2023 Thiruvananthapuram

നെടുമങ്ങാട് അഡീഷണൽ ശിശുവികസന പദ്ധതി കാര്യാലയത്തിലെ അരുവിക്കര, കരകുളം, വെമ്പായം ഗ്രാമ പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 20നകം നൽകണം. അപേക്ഷകർ സ്ത്രീകൾ ആയിരിക്കണം. അപേക്ഷയുടെ കവറിനു പുറത്ത് തസ്തിക, പഞ്ചായത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം. (എസ് സി, എസ്ടി വിഭാഗത്തിൽ എസ്.എസ്.എൽ.സി. വിജയിക്കാത്തവർക്കും അപേക്ഷിക്കാം. അങ്കണവാടി ഹെൽപ്പർ തസ്തിതകയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. കഴിയാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.

അപേക്ഷകൾ കാര്യാലയത്തിൽ നേരിട്ടോ, ഉഷാ സ്റ്റീഫൻ, ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. നെടുമങ്ങാട് അഡീഷണൽ താഴെ ചിറ്റാഴ, തിരുവനന്തപുരം – 28 എന്ന വിലാസത്തിൽ തപാലിലോ നൽകണം. കുടുതൽ വിവരങ്ങൾക്ക്: 0472-2585323, 9946475209.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain