ജനനിധിയിൽ ഒഴിവുകൾ; കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും അവസരം | KRWSA Recruitment 2023 | Jalanidhi Jobs | Kerala Jobs

Kerala Rural Water Supply and Sanitation Agency (KRWSA) Recruitment 2023! Explore exciting career opportunities with KRWSA and secure a rewarding job
KRWSA Recruitment 2023

KRWSA Recruitment 2023

Don't miss the Kerala Rural Water Supply and Sanitation Agency (KRWSA) Recruitment 2023! Explore exciting career opportunities with KRWSA and secure a rewarding job in the water supply and sanitation sector. Stay updated with the latest recruitment updates for a chance to be a part of KRWSA.

Kerala Rural Water Supply and Sanitation Agency (KRWSA) Recruitment 2023: കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയുടെ തിരുവനന്തപുരത്തുള്ള പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിൽ ഡയറക്ടർ (ടെക്നിക്കൽ), ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്), സീനിയർ എൻജിനിയർ, ഐ.ഇ.സി സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്കും, മലപ്പുറം, കണ്ണൂർ, ഇടുക്കി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിലേക്കും അന്യത്രസേവന വ്യവസ്ഥയിലും കരാർ അടിസ്ഥാനത്തിലും അപേക്ഷ ക്ഷണിച്ചു.

ഡയറക്ടർ (ടെക്നിക്കൽ) തസ്തികയിൽ തിരുവനന്തപുരത്ത് ഒരു ഒഴിവുണ്ട്. ബി.ടെക് (സിവിൽ) അല്ലെങ്കിൽ ബി.ടെക് (മെക്കാനിക്കൽ) പാസായവർ ആയിരിക്കണം. 12 വർഷം ജലവിതരണ മേഖലയിൽ ഡിസൈനിങ് അല്ലെങ്കിൽ നിർവഹണം ചെയ്തിട്ടുള്ള പ്രവൃത്തിപരിചയവും വേണം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/ജലവിതരണ മേഖലയിലുള്ള പ്രവർത്തിപരിചയം അഭികാമ്യം. സർക്കാർ / അർധ സർക്കാർ / മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ സൂപ്രണ്ടിംഗ് എൻജിനിയർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്) തസ്തികയിലും ഒരു ഒഴിവുണ്ട്. തിരുവനന്തപുരത്താണ് ഒഴിവ്. 8 വർഷം ഫിനാൻഷ്യൽ മാനേജ്‌മെന്റ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക/അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാർ / അർദ്ധസർക്കാർ / മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ അണ്ടർ സെക്രട്ടറി തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

റീജിയണൽ പ്രോജക്ട് ഡയറക്ടർ തസ്തികയിൽ കണ്ണൂർ, മലപ്പുറം ജില്ലാകളിലായി രണ്ട് ഒഴിവുണ്ട്. 10 വർഷം ഗ്രാമീണ വികസനം അല്ലെങ്കിൽ ജലവിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവൃത്തി പരിചയമാണ് യോഗ്യത. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ/പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.സർക്കാർ/ അർദ്ധസർക്കാർ/ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ സീനിയർ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ/ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ എന്നീ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ കണ്ണൂർ, മലപ്പുറം ജില്ലകളിലായി രണ്ട് ഒഴിവുണ്ട്. അക്കൗണ്ട്‌സ് വിഭാഗത്തിൽ 8 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. വിദേശ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക / അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സർക്കാർ / അർദ്ധസർക്കാർ / മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ അക്കൗണ്ട്‌സ് ഓഫീസർ (ഫിനാൻസ് ഡിപ്പാർട്ട്‌മെന്റ്) തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

സീനിയർ എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. ബി.ടെക് (സിവിൽ) അല്ലെങ്കിൽ ബി.ടെക് (മെക്കാനിക്കൽ) പാസ്സായവർക്ക് അപേക്ഷിക്കാം. 7 വർഷം ജലവിതരണ മേഖലയിൽ ഡിസൈനിങ്ങ് അല്ലെങ്കിൽ നിർവ്വഹണം ചെയ്തിട്ടുള്ള പ്രവൃത്തി പരിചയം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള ജലവിതരണ മേഖലയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം.

IEC സ്‌പെഷ്യലിസ്റ്റിന്റെ ഒരു ഒഴിവിലും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. സയൻസ് / എൻവയോൺമെന്റൽ സയൻസ്/ എച്ച്.ആർ.ഡി / എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്/ സോഷ്യൽ വർക്ക് / സോഷ്യൽ സയൻസ് / ജേർണലിസം എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം ഉള്ളവർ ആയിരിക്കണം. 3 വർഷം വിവിധ പരിശീലനങ്ങൾ നടത്തിയുള്ള പരിചയം, ഹെൽത്ത് ഡിസൈനിങ്ങ്, റൂറൽ ഡെവലപ്‌മെന്റ് / ഗ്രാമീണ ജലവിതരണ പദ്ധതികളിൽ ജോലി ചെയ്തിട്ടുള്ള പ്രൃത്തി പരിചയം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള ജലവിതരണ മേഖലയിലുള്ള 2 വർഷത്തെ പ്രവർത്തി പരിചയം / കപാസിറ്റി ബിൽഡിങ്ങ്, ജലവിതരണ പദ്ധതികളിൽ 2 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain