Naval Dockyard Apprentice Recruitment 2023 - Apply Online for 281 Apprentice Vacancies

Apply for Naval Dockyard Apprentice Recruitment 2023 and kickstart your career in the defense industry. Discover exciting opportunities, gain hands-on

ഇന്ത്യൻ നേവി ജോലികൾ സ്വപ്നം കാണുന്നവർക്ക് നേവിയിൽ ട്രെയിനിങ് ചെയ്യാൻ അവസരം. നേവൽ ഡോക്ക്യാർഡ് അപ്പ്രെന്റിസ് സ്കൂൾ മുംബൈ 281 അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ 2023 ജൂൺ 26ന് മുൻപ് അപേക്ഷകൾ അയക്കണം. താല്പര്യമുള്ളവർക്ക് ചുവടെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

Job Details 

• ബോർഡ്: Naval Dockyard
• ജോലി തരം: Central Govt 
• നിയമനം: Apprentice Training
• ജോലിസ്ഥലം: മുംബൈ
• ആകെ ഒഴിവുകൾ: 281
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2023 ജൂൺ 4
• അവസാന തീയതി: 2023 ജൂൺ 26

Vacancy Details

നേവൽ ഡോക്ക്യാർഡ് വിവിധ തസ്തികകളിലായി 281 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  • ഫിറ്റർ: 42
  • മാസൺ: 08
  • I&CTM: 03
  • ഇലക്ട്രീഷ്യൻ: 38
  • ഇലക്ട്രോണിക്സ് മെക്കാനിക്ക്: 24
  • ഇലക്ട്രോ പ്ലേറ്റർ: 01
  • ഫൗൻഡ്രി മാൻ: 01
  • മെക്കാനിക്ക് (ഡീസൽ): 32
  • ഇൻസ്ട്രുമെന്റ് മെക്കാനിക്: 07
  • മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്: 12
  • മെഷീനിസ്റ്റ്: 12
  • പെയിന്റർ: 09
  • പാറ്റേൺ മേക്കർ: 02
  • മെക്കാനിക്ക് റഫ്രിജറേഷൻ ആൻഡ് എസി: 07
  • ഷീറ്റ് മെറ്റൽ വർക്കർ: 03
  • പൈപ്പ് ഫിറ്റർ: 12
  • ഷിപ്പ്റൈറ്റ് (വുഡ്): 17
  • ടൈലർ: 03
  • വെൽഡർ: 19
  • റിഗ്ഗർ: 12
  • ഷിപ്പ്റൈറ്റ് (സ്റ്റീൽ): 16
  • ഫോർഗർ & ഹീറ്റ് ട്രീറ്റർ: 01

Educational Qualifications

ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. അതോടൊപ്പം ബന്ധപ്പെട്ട ട്രേഡിൽ മൊത്തത്തിൽ 65% മാർക്കോടെ ഐടിഐ (നാഷണൽ ട്രേഡ്/ SCVT സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതാണ്).

Age Limit Details

• 2009 നവംബർ 21 നോ 2002 നവംബർ 21നോ ഇടയിൽ ജനിച്ചവർ ആയിരിക്കണം

• പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അഞ്ചുവയസ്സിന് ഇളവ് ലഭിക്കും.

• ഒബിസി വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും

Selection Procedure

എസ്എസ്‌സി/മെട്രിക്കുലേഷൻ/10-ാം ക്ലാസ് പരീക്ഷയിൽ നേടിയ മാർക്ക്, ഐടിഐ മാർക്കുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കോൾ ലെറ്റർ നൽകുന്നതിനുള്ള ഉദ്യോഗാർത്ഥികളുടെ ഷോർട്ട്‌ലിസ്റ്റിംഗ് 70:30 എന്ന അനുപാതത്തിൽ നടത്തുകയും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യും.

നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സംവരണ ക്വാട്ട നിലനിർത്തുന്നതിന് ഓരോ ട്രേഡിലും കാറ്റഗറിയിലും നിലവിലുള്ള ഒഴിവുകൾക്കെതിരെ 1:5 എന്ന അനുപാതത്തിൽ എഴുത്തുപരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള കോൾ ലെറ്ററുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകർക്ക് അയയ്ക്കും.

How to Apply?

➢ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2023 ജനുവരി 2 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
➢ ഓൺലൈൻ വഴിയാണ് അപേക്ഷ അയക്കേണ്ടത്. അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷ ഫീസ് ഒന്നും തന്നെ നടക്കേണ്ടതില്ല.
➢ അപേക്ഷിക്കുന്ന സമയത്ത് സത്യസന്ധമായ വിവരങ്ങൾ മാത്രം നൽകുക. അപൂർണ്ണമായ അപേക്ഷകൾ തള്ളിക്കളയും.
➢ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലഭിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain