SSLC മതി Whirlpool കമ്പനിയിൽ ജോലി നേടാം || Whirlpool Job Vacancy

Whirlpool Job Vacancy,Whirlpool,Kerala Jobs,എംപ്ലോയബിലിറ്റി സെന്റർ വഴി whirlpool താത്കാലിക സ്റ്റാഫ്‌ ആയി പ്രവർത്തിക്കാൻ അവസരം. മിനിമം യോഗ്യത പ്ലസ്ടു ആ
Whirlpool Job Vacancy

എംപ്ലോയബിലിറ്റി സെന്റർ വഴി whirlpool താത്കാലിക സ്റ്റാഫ്‌ ആയി പ്രവർത്തിക്കാൻ അവസരം. മിനിമം യോഗ്യത പ്ലസ്ടു ആയിട്ടുള്ള ആൺകുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ എറണാകുളം ജില്ലയിൽ നിന്നുള്ളവർ ആയിരിക്കണം. താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്തു വിവരങ്ങൾ ഫിൽ ചെയ്യുക.

Apply Now

ക്ഷീര വികസന വകുപ്പിന് കീഴിൽ അവസരം

ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതി നടപ്പാക്കുന്നതിന് വാത്തിക്കുടി, ഇടുക്കി, നെടുങ്കണ്ടം, കട്ടപ്പന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ 10 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിമണ്‍ ക്യാറ്റില്‍ കെയര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിലെ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

 തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് നല്‍കും. അപേക്ഷകള്‍ നിര്‍ദിഷ്ട മാതൃകയില്‍ തയ്യാറാക്കി അതാത് യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ 18 നും 45 നും ഇടയില്‍ പ്രായമുളളവരും കുറഞ്ഞത് 10ാം ക്ലാസ് വിജയിച്ചവരുമായിരിക്കണം. ക്ഷീരസഹകരണ സംഘങ്ങളില്‍ അംഗങ്ങളായ വനിതകളായിരിക്കണം. വിമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറായി മുന്‍പ് സേവനം അനുഷ്ഠിച്ചവര്‍ക്ക് ആ സേവനകാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.

അപേക്ഷകര്‍ എസ്എസ്എഎല്‍സി ബുക്കിന്റെ പകര്‍പ്പ് (ആദ്യ പേജ്, മാര്‍ക്ക് ലിസ്റ്റ്) അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അഭിമുഖം തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വച്ച് ജൂലൈ 5 പകല്‍ 11 മണിക്ക് നടത്തും. ഇന്റര്‍വ്യു സംബന്ധിച്ച് പ്രത്യേക അറിയിപ്പ് നല്‍കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് പരിശീലനം നല്‍കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 03 തിങ്കളാഴ്ച വൈകീട്ട് 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടുക.

ജനറൽ ആശുപത്രിയിൽ ഇന്റർവ്യൂ 29ന്

എറണാകുളം ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ ജൂൺ 29 ന് രാവിലെ 11 ന് സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain