
ഗുരുവായൂർ ക്ഷേത്രത്തിൽ 2023 ഒക്ടോബർ ഒന്നു മുതൽ താഴെക്കാണിച്ചിരിക്കുന്ന തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നതിന് നിർദ്ദിഷ്ട യോഗ്യതയുള്ള ഈശ്വര വിശ്വാസികളായ ഹിന്ദുക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ഓഗസ്റ്റ് 8 വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്.
Vacancy Details
- ചീഫ് സെക്യൂരിറ്റി ഓഫീസർ: 01
- അഡിഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ: 01
- സെക്യൂരിറ്റി ഓഫീസർ: 01
- അഡീഷണൽ സെക്യൂരിറ്റി ഓഫീസർ: 03
Salary Details
- ചീഫ് സെക്യൂരിറ്റി ഓഫീസർ: മാസം 27,300/-
- അഡിഷണൽ ചീഫ് സെക്യൂരിറ്റി ഓഫീസർ: മാസം 24,000/-
- സെക്യൂരിറ്റി ഓഫീസർ: മാസം 23,000/-
- അഡീഷണൽ സെക്യൂരിറ്റി ഓഫീസർ: മാസം 22,000/-
Qualifications
സെക്യൂരിറ്റി ഓഫീസർ, അഡിഷണൽ സെക്യൂരിറ്റി ഓഫീസർ തസ്തികകൾക്ക് ഹവിൽദാർ റാങ്കിൽ കുറയാത്ത തസ്തികയിൽ നിന്നും വിരമിച്ച വിമുക്തഭടന്മാർ ആയിരിക്കണം. സൈനിക സേവനം തെളിയിക്കുന്ന സർട്ടിഫിക്കറ്റും മെഡിക്കൽ ഫിറ്റ്നസിന് അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റും നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. ഒരോ തസ്തികയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
കോയ്മ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് ബ്രാഹ്മണരായ പുരുഷന്മാരും ക്ഷേത്രാചാരാനുഷ്ഠാനങ്ങളിൽ അറിവും വിശ്വാസവും ഉള്ളവരായിരിക്കണം. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. ആരോഗ്യമുള്ളവരും അംഗവൈകല്യമില്ലാത്തവരും നല്ല കാഴ്ച ശക്തി ഉള്ളവരും ആയിരിക്കണം.
40 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ് അവസരം ഉള്ളത്.
How to Apply?
അപേക്ഷകരായ പട്ടികജാതി അതല്ലെങ്കിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭിച്ച ജാതി തളിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാഫോറം സൗജന്യമായി നൽകുന്നതാണ്. വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ, അഡ്മിനിസ്ട്രേറ്റർ ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ - 680101 എന്ന മേൽവിലാസത്തിൽ തപാലിലോ ഓഗസ്റ്റ് എട്ടിന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിച്ചിരിക്കേണ്ടതാണ്.