എട്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഓഫീസിൽ ജോലി നേടാം | India Post Office Recruitment 2023

Looking for India Post Office Recruitment 2023? Exciting job opportunities await! Apply now for various positions at Mail Motor Service, Bengaluru (Ad
India Post Office Recruitment 2023,Skilled Artisans,Post Office Job,

India Post Office Recruitment 2023

പോസ്റ്റ് ഓഫീസ് ജോലികൾ ഒക്കെ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വീണ്ടും അവസരം വന്നിരിക്കുകയാണ്. അധികം ഒഴിവുകൾ ഒന്നുമില്ല എങ്കിലും മികച്ച ശമ്പളത്തിൽ സെൻട്രൽ ഗവൺമെന്റ് ജോലി കരസ്ഥമാക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ചു മനസ്സിലാക്കി അപേക്ഷിക്കാവുന്നതാണ്.

Vacancy Details

ഇന്ത്യ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച്ണ് 5 ഒഴിവുകൾ ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒഴിവുകളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് പ്രതീക്ഷിക്കാവുന്നതാണ്.
Trade Vacancy
Motor Vehicle Mechanic 02
Motor Vehicle Electrician 01
Painter 01
Tyreman 01

Age Limit Details

18 വയസ്സിന് 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാവുന്നതാണ്. SC/ ST കാറ്റഗറി കാർക്ക് 5 വയസ്സും, OBC കാറ്റഗറികാർക്ക് 3 വയസ്സിന്റെയും ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

ഐടിഐ സർട്ടിഫിക്കറ്റ്/ എട്ടാം ക്ലാസ്. അതത് ട്രേഡിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം കൂടി ആവശ്യമാണ്.

 മോട്ടോർ വെഹിക്കിൾ മെക്കാനിക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് അത് പരീക്ഷിക്കുന്നതിനായി ഏതെങ്കിലും വാഹനം ഓടിക്കാൻ സാധ്യതയുള്ള ഡ്രൈവിംഗ് ലൈസൻസ് (HMV) ഉണ്ടായിരിക്കണം.

Salary Package

പോസ്റ്റ് ഓഫീസ് റിക്രൂട്ട്മെന്റ് വഴി Skilled Artisans പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലെവൽ ടു അനുസരിച്ചുള്ള ശമ്പള പാക്കേജാണ് ലഭിക്കുക. അതായത് 19900 മുതൽ 63200 വരെ. കൂടാതെ എല്ലാവിധ അലവൻസുകളും ലഭിക്കുന്നതാണ്.

Selection Procedure

  • എഴുത്ത് പരീക്ഷ
  • ട്രേഡ് ടെസ്റ്റ്

How to Apply?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ 2023 ഓഗസ്റ്റ് 5ന് മുൻപ് തപാൽ വഴി എത്തുന്ന വിധത്തിൽ അയക്കേണ്ടതാണ്. അപേക്ഷിക്കാനായി താഴെ നൽകിയിരിക്കുന്ന സ്റ്റെപ്പുകൾ ഉപയോഗപ്പെടുത്തുക.
  • അതിനായി താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക. അതിൽ നൽകിയിരിക്കുന്ന അപേക്ഷ ഫോറം പ്രിന്റ് എടുക്കുക. പൂരിപ്പിക്കുക.
  • അപേക്ഷിക്കുന്നതിന് പ്രത്യേകം ഫീസ് ഒന്നും തന്നെ അടക്കേണ്ടതില്ല
  • അപേക്ഷയോടൊപ്പം വെക്കേണ്ട മറ്റ് രേഖകൾ. പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന  സർട്ടിഫിക്കറ്റ്, ടെക്നിക്കൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, SC/ST/OBC വിഭാഗക്കാരാണെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്. എന്നിവയുടെ എല്ലാംസ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടുത്തുക.
  • ശേഷം എൻവപ്പ് കവറിലാക്കി താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റ് അതല്ലെങ്കിൽ രജിസ്റ്റേഡ് പോസ്റ്റ് വഴി മാത്രം അയക്കുക. The Manager, Mail Motor Service, No.4, Basaveshwara Road, Vasanth Nagar, Bengaluru-560001
  • അപേക്ഷകൾ ഓഗസ്റ്റ് 5 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ അയക്കുക 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain