MILMA റിക്രൂട്ട്മെന്റ് 2023 - മാസ ശമ്പളം 40,000 വരെ | ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

Apply for MILMA Territory Sales In Charge Recruitment 2023 at Kerala Co-operative Milk Marketing Federation Limited. Explore exciting career opportuni

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (MILMA) കേരളത്തിലെ വിവിധ ജില്ലകളിൽ വന്നിരിക്കുന്ന ഒഴിവുകള്‍ നികത്തുന്നതിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് യാതൊരു അപേക്ഷ ഫീസും ഇല്ലാതെ ഓൺലൈനായി ജൂലൈ 7 വരെ അപേക്ഷിക്കാം.

 ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് മിൽമ നിയമനം നൽകുന്നത്. വിശദമായ റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ താഴെ നൽകിയിരിക്കുന്നു. അത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തിയ ശേഷം മാത്രം അപേക്ഷിച്ചാൽ മതി.

Vacancy Details

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് രണ്ട് തസ്തികളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതിൽ സെയിൽസ് ഓഫീസർ പോസ്റ്റിലേക്ക് ഒരു ഒഴിവാണ് ഉള്ളത്. വടക്കൻ കേരളത്തിലാണ് അതിന്റെ ഒഴിവുകൾ വരുന്നത്

 ടെറിട്ടറി സെയിൽസ് ഇൻ ചാർജ് എന്നതാണ് രണ്ടാമത്തെ തസ്തിക. കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഒഴിവുകൾ വരുന്നത്.

Age Limit Details

സെയിൽസ് ഓഫീസർ പോസ്റ്റിലേക്ക് 40 വയസ്സ് വരെയും, ടെറിട്ടറി സെയിൽസ് ഇൻ ചാർജ് തസ്തികയിലേക്ക് 35 വയസ്സ് വരെയുമാണ് പ്രായപരിധി.

Who Can Apply?

 സെയിൽസ് ഓഫീസർ
 • എംബിഎ ബിരുദധാരിയായിരിക്കണം
 • അവർക്ക് എഫ്എംസിജിയിലെ വിൽപ്പനയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം
 • മികച്ച വിൽപ്പനയും ചർച്ച ചെയ്യാനുള്ള കഴിവും
 • ലീഡുകൾ സൃഷ്ടിക്കുകയും പുതിയ ഡീലുകൾ അവസാനിപ്പിക്കുകയും ചെയ്യുമ്പോൾ അവർക്ക് ഗ്രൗണ്ട് പിന്തുണ നൽകുക
 • നിലവിലെ ബിസിനസ്സ് വിതരണ ചാനലുകൾ തുടർച്ചയായി വിലയിരുത്തുക,
 • അവരുടെ പ്രകടനം വികസിപ്പിക്കുകയും വിലയിരുത്തുകയും, പ്രദേശ പദ്ധതികളുമായുള്ള വിന്യാസം ഉറപ്പാക്കുന്ന വൈരുദ്ധ്യം നിയന്ത്രിക്കുകയും ചെയ്യുക
 • ഫലപ്രദമായ തീരുമാനമെടുക്കലും പ്രശ്‌നപരിഹാര കഴിവുകളും മികച്ച വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ ആശയവിനിമയ കഴിവുകൾ
 ടെറിട്ടറി സെയിൽസ് ഇൻ ചാർജ്
 • സ്ഥാനാർത്ഥി എംബിഎ ബിരുദധാരിയോ ഡയറി ടെക്നോളജി/ഫുഡ് ടെക്നോളജിയിൽ ബിരുദധാരിയോ ആയിരിക്കണം
 • അവർക്ക് എഫ്എംസിജിയിലെ വിൽപ്പനയിൽ കുറഞ്ഞത് 1- 2 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം
 • സജീവമായ ചർച്ചകൾ, സുഗമമാക്കൽ, ന്യായവാദം എന്നിവയുള്ള ഒരു വേഗത്തിലുള്ള സ്ഥാപനത്തിൽ പ്രവർത്തിക്കാനുള്ള അഭിരുചി
 • ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ള വ്യക്തികൾ മാത്രം അപേക്ഷിക്കണം
 • യാത്ര ചെയ്യാൻ തയ്യാറായിരിക്കണം
 • കമ്പനിയിലേക്ക് വിൽപ്പന കൊണ്ടുവരുന്നതിന് വളരെ സജീവവും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരിക്കണം
 • ഇരുചക്ര വാഹനം ഉണ്ടായിരിക്കണം

Salary Details

സെയിൽസ് ഓഫീസർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മൂന്നര ലക്ഷം മുതൽ നാലര ലക്ഷം രൂപ വരെയാണ് വാർഷിക ശമ്പളം. CTC/ TA/DA+ ഇൻസെന്റീവ് തുടങ്ങിയ എല്ലാ അനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

 ടെറിട്ടറി സെയിൽസ് ഇൻ ചാർജ് പോസ്റ്റിലേക്ക് രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെയാണ് വാർഷിക ശമ്പളം. CTC/ TA/DA+ ഇൻസെന്റീവ് തുടങ്ങിയ എല്ലാ അനുകൂല്യങ്ങളും ഈ തസ്തികയിലേക്കും ലഭിക്കുന്നതാണ്.

How to Apply?

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾക്ക് പുറമേ കൂടുതൽ അറിയണം എന്ന് ആഗ്രഹമുള്ളവർക്ക് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ചു നോക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് ഫീസ് ഒന്നും തന്നെ അടയ്ക്കേണ്ടതില്ല.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain