NIACL റിക്രൂട്ട്മെന്റ് 2023 - കേരളത്തിലും അവസരം |NIACL Recruitment 2023

NIACL Recruitment 2023,

കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ വമ്പൻ അവസരം. യോഗ്യരായ ഉദ്യോഗാർഥികൾ 2023 ഓഗസ്റ്റ് 21 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിവരണങ്ങൾ പരിശോധിക്കുക.

NACL Recruitment Job Details

• ബോർഡ്: The New India Assurance Co. Ltd
• ജോലി തരം: Central Govt
• റിക്രൂട്ട്മെന്റ് തരം: ഡയറക്ട് റിക്രൂട്ട്മെന്റ്
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം 
• ആകെ ഒഴിവുകൾ: 450
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
• അപേക്ഷിക്കേണ്ട തീയതി: 2023 ഓഗസ്റ്റ് 1
• അവസാന തീയതി: 2023 ഓഗസ്റ്റ് 21

Vacancy Details

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഔദ്യോഗിക്കാൻ നോട്ടിഫിക്കേഷൻ അനുസരിച്ച് 450 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽ അടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുകളുണ്ട്.

Post Vacancy
Risk Engineers 36
Automobile Engineers 96
Legal 70
Accounts 30
Health 75
IT 23
Generalists 120

Age Limit Details

  • കുറഞ്ഞത് 21 വയസ്സ് ഉണ്ടായിരിക്കണം
  • പരമാവധി 30 വയസ്സ് വരെയാണ് പ്രായപരിധി
  • പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 35 വയസ്സ് വരെയാണ് പ്രായപരിധി
  • മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 33 വയസ്സ് വരെയാണ് ഉയർന്ന പ്രായപരിധി

Educational Qualifications

Post Vacancy
Risk Engineers ഏതെങ്കിലും വിഷയത്തിൽ എൻജിനീയറിങ്ങിൽ ബിരുദം അതല്ലെങ്കിൽ ബിരുദാനന്തര ബിരുദം
Automobile Engineers ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ B.E/ B.Tech/ M.E/ M.Tech അഥവാ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരം ബിരുദം, കൂടെ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും.
Legal നിയമത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര
Accounts ചാർട്ടേഡ് അക്കൗണ്ടന്റ് (ICAI), ഏതെങ്കിലും വിഷയത്തിൽ ബിരുദം അതല്ലെങ്കിൽ ബിരുദാനന്തര ബിരുദം
Health MBBS/ MD/ M.S അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള പിജി മെഡിക്കൽ ബിരുദം അല്ലെങ്കിൽ BDS/MDS അല്ലെങ്കിൽ BAMS/ BHMS ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം
IT ബി.ഇ./ ബി.ടെക്/ എം.ഇ./ എം.ടെക് ഐടി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് ഡിസിപ്ലിൻ അല്ലെങ്കിൽ എം.സി.എ.
Generalists ഒരു അംഗീകൃത ശ്രമകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം

എല്ലാ തസ്തികേക്കും അപേക്ഷിക്കുന്നതിന് ജനറൽ വിഭാഗക്കാർക്ക് 60% മാർക്കും SC/ST/ PWD ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 55% മാർക്കും ഉണ്ടായിരിക്കണം.

Salary Details

ഉദ്യോഗാർത്ഥി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (AO) (ജനറലിലിസ്റ്റ്) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മിനിമം 32,795 രൂപ മാസം ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമേ മറ്റു കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പി എഫ്, ഗ്രാറ്റുവിറ്റി, LTS, മെഡിക്കൽ ആനുകൂല്യങ്ങൾ, പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ്,... തുടങ്ങിയ വിവിധ ആനുകൂല്യങ്ങളും ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് പരമാവധി 62,315 രൂപ വരെ ശമ്പളം ലഭിക്കും.

Application Fee

  • SC/ST/PwBD വിഭാഗക്കാർക്ക് 100 രൂപ
  • മറ്റുള്ള വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷാഫീസ്
  • അപേക്ഷകർക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് (റുപേ/വിസ/ മാസ്റ്റർ കാർഡ്/ മാസ്ട്രോ), ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ വാലറ്റ്, IMPS എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം
  • അപേക്ഷാ ഫീസ് അടക്കുന്നതിന്മു ൻപ് ഉദ്യോഗാർഥികളുടെ യോഗ്യത ഉറപ്പുവരുത്തുക. ഒരിക്കൽ അടച്ച അപേക്ഷാ ഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.

How to Apply NIACL Recruitment 2023?

  • നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഗൂഗിളിൽ http://newindia.co.in എന്ന വെബ്സൈറ്റ് തുറക്കുക
  • Apply Online എന്ന സെക്ഷൻ തിരഞ്ഞെടുക്കുക
  • "Click here for New Registration" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേര്, ഇമെയിൽ ഐഡി, പാസ്സ്‌വേർഡ്എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.
  • തുടർന്നു നിങ്ങളുടെ അക്കൗണ്ട് ലോഗിൻ ചെയ്യുക
  • തുറന്നു വരുന്ന വിൻഡോയിൽ കൊടുത്തിട്ടുള്ള അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ പൂർണമായി ടൈപ്പ് ചെയ്ത് നൽകുക.
  • അപേക്ഷാ ഫീസ് അടക്കുക
  • കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
  • അപേക്ഷകൾ 2023 ഓഗസ്റ്റ് 21 നകം സമർപ്പിക്കണം

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain