കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അവസരം: മാസ ശമ്പളം 60,000 വരെ

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (SHA) ഫീൽഡ് ഓഫീസർ അടക്കമുള്ള വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയ

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിലുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (SHA) ഫീൽഡ് ഓഫീസർ അടക്കമുള്ള വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 15 വരെ ഇമെയിൽ വഴി അപേക്ഷകൾ നൽകാം. വിശദമായ റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങൾ താഴെ നൽകുന്നു.

1. എക്സിക്യൂട്ടീവ് ഐടി

› ഒഴിവ്: 01
› ജോലിസ്ഥലം: തിരുവനന്തപുരം
› ശമ്പളം: 35,000/-
› പ്രായപരിധി: 40 വയസ്സ് വരെ
› വിദ്യാഭ്യാസ യോഗ്യത: BSc/ BE/ ബിടെക് (കമ്പ്യൂട്ടർ സയൻസ്)/ എംസിഎ.
› പ്രവർത്തിപരിചയം: യോഗ്യത നേടിയശേഷം ആപ്ലിക്കേഷൻ ഡെവലപ്മെന്റ് ആൻഡ് ഡാറ്റാബേസ് അഡ്മിനിസ്ട്രേഷനിൽ മൂന്ന് വർഷത്തെ പരിചയം.

2. എക്സിക്യൂട്ടീവ്- ഹോസ്പിറ്റൽ നെറ്റ് വർക്കിംഗ്

› ഒഴിവ്: 01
› ജോലിസ്ഥലം: തിരുവനന്തപുരം
› ശമ്പളം: 35,000/-
› പ്രായപരിധി: 40 വയസ്സ് വരെ
› വിദ്യാഭ്യാസ യോഗ്യത: അംഗീകൃത മെഡിക്കൽ അല്ലെങ്കിൽ നഴ്സിംഗ് കോളേജിൽ നിന്നും BDS/BAMS/BHMS/M.Sc. നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
› പ്രവർത്തിപരിചയം: 3 വർഷത്തെ പ്രവർത്തിപരിചയം.

3. റീജിയണൽ മെഡിക്കൽ ഓഡിറ്റർ

› ഒഴിവ്: 01
› ജോലിസ്ഥലം: കേരളം
› ശമ്പളം: 60,000/-
› പ്രായപരിധി: 40 വയസ്സ് വരെ
› വിദ്യാഭ്യാസ യോഗ്യത: MBBS, TCMC രജിസ്ട്രേഷൻ.
› പ്രവർത്തിപരിചയം:മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

4.ഫീൽഡ് ഓഫീസർ

› ഒഴിവ്: 11
› ജോലിസ്ഥലം: തിരുവനന്തപുരം
› ശമ്പളം: 30,000/-
› പ്രായപരിധി: 40 വയസ്സ് വരെ
› വിദ്യാഭ്യാസ യോഗ്യത: BSc നഴ്സിംഗ്, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
› പ്രവർത്തിപരിചയം: കുറഞ്ഞത് 5 വർഷത്തെ പ്രവർത്തിപരിചയം.

Application Fees

600 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ ഫീസ് അടക്കേണ്ടത് ഇങ്ങനെയാണ്👇
The amount should be deposited in bank account no:195305000419 with ICICI Bank, Vazhuthacaud (IFSC Code: ICIC0001953) in thename of "KARUNYA AROGYA SURAKSHA PADATHI OPERATIONS". The Receipt / Counter foil should be attached in the application. Alternatively, the amount can be directly credited online and the screenshot of the online payment to be attached in the application while applying for the post. No other mode of payment of fee will be accepted.

How to Apply SHA Recruitment 2023?

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ഇമെയിൽ വഴി അപേക്ഷിക്കണം. അപേക്ഷകൾ ജൂലൈ 15 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. അപേക്ഷ അയക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം.
  1. അതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ ഫോറം ഡൗൺലോഡ് ചെയ്യുക.
  2. ശേഷം അപ്ലിക്കേഷൻ ഫോറം പ്രിന്റ് എടുത്ത് പൂരിപ്പിക്കുക.
  3. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ പതിപ്പിക്കുക.
  4. അപേക്ഷ ഫീസ് അടച്ചതിന്റെ റെസിപ്റ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ ഗവൺമെന്റ് അംഗീകൃത ഐഡന്റിറ്റി കാർഡിന്റെ കോപ്പി എന്നിവയെല്ലാം കൂടി ഒറ്റ പിഡിഎഫ് ആക്കുക.
  5. ശേഷം ഇമെയിൽ സെക്ഷനിൽ പോവുക. സബ്ജെക്റ്റ് ആയി "Application for The Post Of......" എന്ന് ടൈപ്പ് ചെയ്യുക.
  6. shahrmedkerala@gmail.com എന്ന ഇമെയിൽ അഡ്രസ്സിലേക്ക് അയക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain