ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023: ഇന്റർവ്യൂ ഓഗസ്റ്റ് 10, 11 തീയതികളിൽ

കേരളത്തിന് പുറത്ത് ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി നേടാൻ അവസരം. ടെക്നിക്കൽ ഓഫീസർ പോസ്റ്റിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. പിന്നീട് പെർഫോമൻസ് അനുസരിച്ച് കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കും.

Job Details 

• സ്ഥാപനം : Electronics Corporation of India Limited
• ജോലി തരം : കേന്ദ്ര സർക്കാർ
• വിജ്ഞാപന നമ്പർ : 12/2023
• ആകെ ഒഴിവുകൾ : 100
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : ടെക്നിക്കൽ ഓഫീസർ
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ 
• നോട്ടിഫിക്കേഷൻ തീയതി : 2023 ഓഗസ്റ്റ് 5
• ഇന്റർവ്യൂ തീയതി: 2023 ഓഗസ്റ്റ് 10, 11

Vacancy Details

ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് ടെക്നിക്കൽ ഓഫീസർ പോസ്റ്റിലേക്ക് 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Age Limit Details

പരമാവധി 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. എസ് സി/ എസ് ടി വിഭാഗക്കാർക്ക് 5 വർഷവും, ഒബിസി വിഭാഗക്കാർക്ക് 3 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്.

Educational Qualifications

ഉദ്യോഗാർത്ഥികൾ ഫസ്റ്റ്-ക്ലാസ് (മൊത്തത്തിൽ കുറഞ്ഞത് 60%) ബി.ഇ. / സിഎസ്ഇ/ഐടി/ഇസിഇ/ഇഇഇ/മെക്ക്/ഇലക്‌ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്/ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ്ങിൽ ബി.ടെക് ബിരുദം, ഇലക്ഷൻ & ഫീൽഡ് ഓപ്പറേഷനുകൾ, ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, പരിപാലനം, വ്യാവസായിക ഉൽപ്പാദനം എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പരിചയം.

Salary Details

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് 25000 രൂപ മുതൽ 31,000 വരെ ശമ്പളം ലഭിക്കുന്നതാണ്.

 ശമ്പളത്തിന് പുറമേ പിഎഫ്, ഗ്രാറ്റുവിറ്റി, മെഡിക്കൽ ആനുകൂല്യങ്ങൾ, ലീവ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Selection Procedure

• എൻജിനീയറിങ് ലഭിച്ച മാർക്കിന് 20% വെയിറ്റേജ് അനുവദിക്കും.
• പ്രവർത്തി പരിചയത്തിന് 30%
• വ്യക്തിഗത ഇന്റർവ്യൂ: 50 മാർക്ക്

How to Apply ECIL Recruitment 2023?

യോഗ്യതയും താല്പര്യവുമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അഡ്രസ്സിൽ അഭിമുഖത്തിന് ഹാജരാവുക. കേരളത്തിന് പുറത്ത് ഹൈദരാബാദിൽ വെച്ചിട്ടാണ് ഇന്റർവ്യൂ നടക്കുന്നത്. അതുകൊണ്ടുതന്നെ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ മുഴുവനായി വായിച്ച് മനസ്സിലാക്കി യോഗ്യത ഉറപ്പുവരുത്തിയശേഷം മാത്രം ഇന്റർവ്യൂവിന് പോവുക.

Corporate Learning & Development Centre, Nalanda Complex, TIFR Road, Electronics Corporation of India Limited, ECIL Post, Hyderabad – 500062

 അതല്ലാത്ത പക്ഷം വെറുതെ യാത്ര ചെയ്തിട്ട് മടങ്ങേണ്ടിവരും. ഇന്റർവ്യൂവിന് ഹാജരാക്കേണ്ട അഡ്രസ് ലൊക്കേഷൻ താഴെ നൽകുന്നു. 2023 ഓഗസ്റ്റ് 10, 11 തീയതികളിലാണ് ഇന്റർവ്യൂ. രാവിലെ 9 മണി മുതൽ 11:30 വരെയാണ് ഇന്റർവ്യൂ സമയം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain