മൃഗസംരക്ഷണ വകുപ്പിൽ അവസരം | ഇന്റർവ്യൂ ഓഗസ്റ്റ് 24ന്

ഇടുക്കി ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിൽ ഒഴിവുകൾ. ഓഗസ്റ്റ് 24ന് നടക്കുന്ന ഇന്റർവ്യൂ മുഖേന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. Idukki Temporary Jo

മൃഗസംരക്ഷണ വകുപ്പിൽ ഒഴിവുകൾ: മൃഗസംരക്ഷണ വകുപ്പില്‍ ഇടുക്കി ജില്ലയില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് തൊടുപുഴ, ഇളംദേശം, ദേവികുളം, ഇടുക്കി ബ്ലോക്കുകളിലേക്ക് വെറ്ററിനറി സര്‍വീസ് പ്രൊവൈഡറെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ആഗസ്റ്റ് 24 ന് രാവിലെ 10.30 ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് വാക് ഇന്‍ ഇന്റര്‍വ്യൂ.

യോഗ്യത: രാത്രികാല സേവനത്തിന് താല്‍പര്യമുളള ബിവിഎസ്‌സി ആന്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമുളളള ബിരുധദാരികള്‍ക്ക് പങ്കെടുക്കാം.

ഇന്റർവ്യൂ വിവരങ്ങൾ

അഭിമുഖത്തിന് എത്തുന്നവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടറുടെ തസ്തികയില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain