പാലക്കാട് ജില്ലയിലെ അട്ടപ്പാടി ഐടിഡിപി ഓഫീസിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഓഗസ്റ്റ് നാലിലാണ് ഇന്റർവ്യൂ. ഡാറ്റാ എൻട്രി ജോലികൾ ചെയ്യാൻ താല്പര്യം ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
യോഗ്യത
ബിരുദം അല്ലെങ്കിൽ പ്ലസ് ടു, പിജിസിഎ അല്ലെങ്കിൽ ഡിസിഎ കോഴ്സ് പാസായിരിക്കണം. മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനം. കൂടാതെ രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. 18 മുതൽ 36 വയസ്സ് വരെ പ്രായമുള്ള പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അവസരം ഉള്ളത്.
അപേക്ഷിക്കേണ്ട വിധം?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും ബയോഡാറ്റയും സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 11 മണിക്ക് അഗളി മിനി സിവിൽ സ്റ്റേഷനിലെ അട്ടപ്പാടി ITDP ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് എത്തിച്ചേരണം. പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04924 254382