SSC Translator Recruitment 2023: Apply Online for 307 Vacancies

Explore Exciting Opportunities with SSC Translator Recruitment 2023. Join Now to Pursue a Rewarding Career as a Translator. Application Details and Re


SSC Translator Recruitment 2023: കേന്ദ്ര സർവീസിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുഖാന്തരം റെയിൽവേ ബോർഡ്, ഇന്ത്യൻ സായുധ സേന ഹെഡ് കോർട്ടേഴ്സ്, സെൻട്രൽ സെക്രട്ടറിയേറ്റ് ഒഫീഷ്യൽ ലാംഗ്വേജ് സർവീസ്, കൂടാതെ മറ്റനേകം കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളിലേക്ക് ഈ വർഷത്തെ ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ റിക്രൂട്ട്മെന്റ്നുള്ള ഔദ്യോഗിക വിജ്ഞാപനം SSC പുറത്ത് വിട്ടു.

 കേന്ദ്ര ഗവൺമെന്റിന് കീഴിൽ ഈ ജോലി നേടാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 സെപ്റ്റംബർ 12 അർദ്ധരാത്രിയി 12 മണിവരെ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, യോഗ്യത മാനദണ്ഡങ്ങൾ തുടങ്ങിയവ നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

Also Read: Fire and Rescue Operator Recruitment 2023 - Apply Online for Latest Vacancies

Vacancy Details for SSC Translator Recruitment 2023

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പുറത്തുവിട്ട വിജ്ഞാപനം അനുസരിച്ച് ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ഹിന്ദി ട്രാൻസ്ലേറ്റർ, സീനിയർ ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസിലേഷൻ ഓഫീസർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 307 ഒഴിവുകളാണ് ആകെയുള്ളത്.

  • ജൂനിയർ ട്രാൻസിലേറ്റർ: 263
  • ജൂനിയർ ഹിന്ദി ട്രാൻസിലേറ്റർ: 21
  • ജൂനിയർ ട്രാൻസിലേഷൻ ഓഫീസർ: 13
  • SHT & ST: 10

Age Limit Details for SSC Translator Recruitment 2023

18 വയസ്സ് മുതൽ 30 വയസ്സ് അപേക്ഷിക്കാനുള്ള പ്രായപരിധി. പ്രായം 2022 ജനുവരി 1 അനുസരിച്ച് കണക്കാക്കും. അപേക്ഷകർ 1998 ഓഗസ്റ്റ് ഒന്നിനും 2005 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.

 പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 35 വയസ്സ് വരെയാണ് പ്രായപരിധി, ഒബിസി കാറ്റഗറിയിൽ ഉള്ളവർക്ക് 33 വയസ്സ് വരെയും, PwD കാറ്റഗറിയിൽ ഉള്ളവർക്ക് 40 വയസ്സ് വരെയുമാണ് പ്രായപരിധി. അതുപോലെ സൈനിക സേവനത്തിൽ നിന്ന് വിരമിച്ചവർക്ക് മൂന്ന് വയസ്സിന്റെ ഇളവും ലഭിക്കുന്നതാണ്.

Educational Qualifications for SSC Translator Recruitment 2023

1. ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ/ ജൂനിയർ ട്രാൻസ്ലേറ്റർ

അംഗീകൃത സർവകലാശാലയിൽ നിന്നും ഹിന്ദിയിൽ മാസ്റ്റേഴ്സ് ഡിഗ്രി അതിൽ തന്നെ ഇംഗ്ലീഷ് നിർബന്ധമായും പഠിച്ചിരിക്കണം OR അംഗീകൃത സർവകലാശാലയിൽ നിന്നും ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ഡിഗ്രി, അതിൽ ഹിന്ദി നിർബന്ധമായും പഠിച്ചിരിക്കണം. OR അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി, അതോടൊപ്പം ഹിന്ദി മാധ്യമമായും ഇംഗ്ലീഷ് നിർബന്ധമായും പഠിച്ചിരിക്കണം OR ഹിന്ദിയിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള ട്രാൻസിലേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കുക, രണ്ട് വർഷത്തെ ട്രാൻസിലേഷൻ പരിചയം ഉണ്ടായിരിക്കണം.

2. സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ/ സീനിയർ ട്രാൻസിലേറ്റർ

അംഗീകൃത സർവകലാശാലയിൽ നിന്നും ഹിന്ദിയിൽ മാസ്റ്റേഴ്സ് ഡിഗ്രി അതിൽ തന്നെ ഇംഗ്ലീഷ് നിർബന്ധമായും പഠിച്ചിരിക്കണം OR അംഗീകൃത സർവകലാശാലയിൽ നിന്നും ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ഡിഗ്രി, അതിൽ ഹിന്ദി നിർബന്ധമായും പഠിച്ചിരിക്കണം. OR അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി, അതോടൊപ്പം ഹിന്ദി മാധ്യമമായും ഇംഗ്ലീഷ് നിർബന്ധമായും പഠിച്ചിരിക്കണം OR ഹിന്ദിയിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള ട്രാൻസിലേഷൻ സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കുക, 3 വർഷത്തെ ട്രാൻസിലേഷൻ പരിചയം ഉണ്ടായിരിക്കണം.

Also Read: പബ്ലിക് റിലേഷൻസ് വകുപ്പിൽ കണ്ടന്റ് എഡിറ്റർ, സബ് എഡിറ്റർ ഒഴിവുകൾ

Salary Details for SSC Translator Recruitment 2023

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ റിക്രൂട്ട്മെന്റ് വഴി വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ തുടങ്ങിയ തസ്തികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ കോളത്തിൽ നൽകുന്നു.

Application Fees

  • 100 രൂപയാണ് അപേക്ഷാ ഫീസ്
  • വനിതകൾ/ SC/ST/ PWD വിഭാഗക്കാർക്ക് അപേക്ഷ ഫീസ് ഇല്ല
  • ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് SSC യുടെ പോർട്ടൽ വഴി അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
Also Read: NIT കോഴിക്കോട് റിക്രൂട്ട്മെന്റ് 2023: 150 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷികുക 

 How to Apply for SSC Translator Recruitment 2023?

› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക
› അപേക്ഷിക്കാൻ താഴെ നൽകിയിരിക്കുന്ന Apply Now ക്ലിക്ക് ചെയ്യുക
› ശേഷം ആദ്യമായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുക മറ്റുള്ളവർ രജിസ്ട്രേഷൻ നമ്പർ, പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
› ശേഷം തുറന്നുവരുന്ന അപേക്ഷ ഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക
› ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
› ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
› മൊബൈൽ വഴി അല്ലാതെ കമ്പ്യൂട്ടർ വഴി അപേക്ഷിക്കാൻ ഞങ്ങൾ റെക്കമെന്റ് ചെയ്യുന്നു. ഇത് അപേക്ഷാ പ്രോസസ് കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കാൻ സഹായിക്കുന്നു
› അപേക്ഷകൾ 2023 സെപ്റ്റംബർ 12  വരെ സ്വീകരിക്കും
› സമർപ്പിച്ച അപേക്ഷയുടെ SSഒരു പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain