തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ ജോലി നേടാം | Thrissur Zoological Park Job Vacancy

Exciting job opportunities await at Thrissur Zoological Park! Discover the latest Thrissur Zoological Park job vacancies and join a dynamic team dedic
Thrissur Zoological Park Job Vacancy

കേരള വനംവകുപ്പ് കിഫ്‌ബി പ്രോജക്റ്റിന്റെ ഭാഗമായി തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ വരുന്ന ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 21നു മുൻപ് ഈമെൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

 തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് ഗാർഡ്നർ, സെക്യൂരിറ്റി ഗാർഡ് ഒഴിവുകളാണ് ഉള്ളത്. ഇതിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ അഞ്ചും, ഗാർഡ്നർ പോസ്റ്റിലേക്ക് രണ്ട് ഒഴിവ് വീതമാണ് ഉള്ളത്.

Age Limit Details

 സെക്യൂരിറ്റി ഗാർഡ്: 2023 ജനുവരി ഒന്നിന് 50 വയസ്സ് കഴിയാത്തവർ ആയിരിക്കണം. ഉയർന്ന പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതല്ല.
ഗാർഡ്നർ: അപേക്ഷകർ 223 ജനുവരി ഒന്നിന് 60 വയസ്സ് കഴിയാത്തവർ ആയിരിക്കണം. അതായത് 60 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

Qualification

സെക്യൂരിറ്റി ഗാർഡ്: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. ആർമി/ നേവി/ എയർ ഫോഴ്സ് എന്നീ സേന വിഭാഗങ്ങളിൽ പത്തുവർഷത്തിൽ കുറയാത്ത മിലിറ്ററി സേവനം.

ഗാർഡ്നർ: ഏഴാം ക്ലാസ് പാസായിരിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ ഗാർഡനർ ആയി മൂന്നുവർഷത്തിൽ കുറയാത്ത പരിചയം.

Salary Details

കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഗാർഡ്നർ പോസ്റ്റിലേക്ക് 18930 രൂപ മാസം ശമ്പളം ലഭിക്കും. അതുപോലെ സെക്യൂരിറ്റി ഗാർഡ് പോസ്റ്റിലേക്ക് 21,175 രൂപയാണ് മാസം ശമ്പളം.

Selection Procedure

അപേക്ഷകരിൽ പ്രാഥമികമായി എല്ലാ യോഗ്യതകളും ഉള്ളവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ഇവരിൽ നിന്നും ഇന്റർവ്യൂ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കി പ്രസിദ്ധപ്പെടുത്തും. ഈ ലിസ്റ്റിൽ നിന്നാണ് നിയമനം നടത്തുക.

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക. അതിൽ പറയുന്ന കാര്യങ്ങൾ മുഴുവനായി വായിച്ച് മനസ്സിലാക്കിയശേഷം  നോട്ടിഫിക്കേഷൻ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിക്കുക. പൂരിപ്പിച്ച അപേക്ഷ, ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾഎന്നിവ സഹിതം കവറിൽ ഇട്ടു താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിൽ അയക്കണം.

thrissurzoologicalpark@gmail.com എന്ന് ഇമെയിൽ വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ അഭിമുഖ സമയത്ത് ഹാജരാക്കിയാൽ മതി. അപേക്ഷകൾ ഓഗസ്റ്റ് 21 വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കത്തക്ക വിധത്തിൽ അയക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain