
ഇന്ത്യയുടെ അതിർത്തി കാവൽ സേനയായ സസ്യസ്ത്ര സീമ ബാൽ (SSB) അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ പ്രതിരോധ വിഭാഗത്തിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം ഒരുപക്ഷേ ഉപകരിച്ചേക്കാം. യോഗ്യതയും താല്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 1 വരെ ഓൺലൈനായി അപേക്ഷ നൽകാം.
Vacancy Details
സശസ്ത്ര സീമ ബാൽ (SSB) അസിസ്റ്റന്റ് കമാൻഡന്റ് പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 13 ഒഴിവുകളാണ് ഈ പോസ്റ്റിലേക്ക് ഉള്ളത്.
Age Limit Details
അസിസ്റ്റന്റ് കമാൻഡന്റ് പോസ്റ്റിലേക്ക് പരമാവധി 35 വയസ്സ് വരെയാണ് പ്രായപരിധി.
Educational Qualification
ടെലി കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രോണിക്സ് എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ ഡിഗ്രി. അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിലെ അസോസിയേറ്റ് മെമ്പറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
NCC-'B' അല്ലെങ്കിൽ 'C' സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
Salary Details
അസിസ്റ്റന്റ് കമാൻഡന്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 56,100 രൂപ മുതൽ 1,77,500 രൂപ വരെ ശമ്പളം ലഭിക്കും.
Selection Process
• ഡോക്യുമെന്റ് വെരിഫിക്കേഷൻ
• എഴുത്ത് പരീക്ഷ
• വ്യക്തിഗത ഇന്റർവ്യൂ
Application Fees Details
⧫ 100 രൂപയാണ് അപേക്ഷാ ഫീസ്
⧫ SC/ST/ വനിതകൾ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല
⧫ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടയ്ക്കാം.
How to Apply?
➢ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യത പരിശോധിക്കുക.
➢ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള Apply Now എന്ന ഓപ്ഷൻ പ്രയോഗിക്കുക
➢ തുടർന്ന് വരുന്ന വിൻഡോയിൽ അപേക്ഷാ ഫീസ് അടക്കുക
➢ ശേഷം തുറന്നുവരുന്ന അപേക്ഷ ഫോം പൂരിപ്പിക്കുക
➢ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക
➢ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോമിന്റെ പകർപ്പ് പ്രിന്റ് എടുത്തു വെക്കുക.