ഏഴാം ക്ലാസ് ഉള്ളവർക്ക് ആയുർവേദ കോളേജ് ആശുപത്രിയിൽ അവസരം | KERALA JOBS

Kerala Jobs: Thiruvananthapuram ayurveda hospital Job Vacancies. mykeralajobs looking for the candidates utilise wonderful opportunity

സർക്കാർ ആയുർവേദ ആശുപത്രിയിൽ അവസരം


തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന 179 ദിവസത്തേക്ക് താത്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തിൽ സാനിട്ടേഷൻ വർക്കർ, ആയൂർവേദ നഴ്സ്, ആയൂർവേദ തെറാപിസ്റ്റ് തസ്തികകളിൽ നിയമനത്തിനായി അഭിമുഖം നടത്തും. സാനിട്ടേഷൻ വർക്കർ തസ്തികയിൽ വനിത -2, പുരുഷൻ - 2 എന്നിങ്ങനെയാണ് ഒഴിവുകൾ. സെപ്റ്റംബർ 20നു നടക്കുന്ന ഇന്റർവ്യൂവിൽ ഏഴാം ക്ലാസ് യോഗ്യതയും ശാരീരിക ക്ഷമതയുമുള്ളവർക്കു പങ്കെടുക്കാം.

ആയൂർവേദ നഴ്സ് തസ്തികയിൽ വനിത -4, പുരുഷൻ - 3 എന്നിങ്ങനെയാണ് ഒഴിവുകൾ. ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയൂർവേദ നഴ്സ് കോഴ്സ് വിജയിച്ചവർക്ക് സെപ്റ്റംബർ 26നു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ആയൂർവേദ തെറാപിസ്റ്റ് തസ്തികയിൽ വനിത, പുരുഷ വിഭാഗങ്ങളിൽ മൂന്നു വീതം ഒഴിവുകളുണ്ട്. ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയൂർവേദ തെറാപി കോഴ്സ് വിജയിച്ചവർക്ക് സെപ്റ്റംബർ 28നു നടക്കുന്ന അഭിമഖത്തിൽ പങ്കെടുക്കാം.

മൂന്നു തസ്തികകളിലും 500 രൂപയാണു ദിവസ വേതനം. താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡാറ്റയും സഹിതം തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് സൂപ്രണ്ടിന്റെ ഓഫിസിൽ ഹാജരാകണം. ഇന്റർവ്യൂ ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ 11 വരെയായിരിക്കും രജിസ്ട്രേഷൻ. ഇന്റർവ്യൂ 10ന് ആരംഭിക്കും. ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ തീയതിയിൽ 40 വയസ് കവിയാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് 0471 2471632.

എഞ്ചിനീയറിങ് കോളേജിൽ താൽക്കാലിക നിയമനം

ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ , ഇലക്ട്രിക്കൽ ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് കമ്പ്യൂട്ടർ സയൻസ് / ഐ ടി യിലുള്ള ബി ടെക് ബിരുദമോ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എം സി എ /ബി ടെക് പ്ലസ് പി.ജി.ഡി.സി.എ, എ ലെവൽ / ഫിസിക്സ്, കെമിസ്ട്രി, മാത്സ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലുള്ള പിജി പ്ലസ് പി. ജി. ഡി. സി. എ എ ലെവൽ എന്നിവയാണ് യോഗ്യത. ഇലക്ട്രിക്കൽ ട്രേഡ്സ്മാൻ തസ്തികയിലെ നിയമനത്തിന് പ്രസ്തുത ട്രേഡിൽ ഐ ടി ഐ / ഡിപ്ലോമാ ആണ് യോഗ്യത. മുൻ പരിചയം അഭികാമ്യം.

 താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ , പകർപ്പ് എന്നിവ സഹിതം ബുധനാഴ്ച ( 13 )രാവിലെ 11 ന് കോളജ് ആഫീസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 232477,233250 , www.gecidukki.ac.in

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain