റിലയൻസ് ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം | Reliance Foundation Scholarship

Reliance Foundation Postgraduate Scholarships Reliance Foundation Postgraduate Scholarships aim to nurture world-class talent that will help power Ind

രണ്ട് ലക്ഷം രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം


നിത അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫൗണ്ടേഷൻ 2023-24 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ് അപേക്ഷ ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പണത്തെക്കുറിച്ച് ആശങ്കപ്പെടാതെ വിദ്യാഭ്യാസം പൂർത്തിയാക്കുക എന്നതാണ് സ്കോളർഷിപ്പിന്റെ പ്രധാന ലക്ഷ്യം.

 ജനസംഖ്യയുടെ കാര്യത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാംസ്ഥാനത്ത് എത്തിയിരുന്നു. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കൂടുതൽ യുവാക്കൾ ഉള്ളത് ഇന്ത്യയിലാണ്. ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ നമ്മുടെ യുവജനങ്ങൾക്ക്  കൊണ്ടുപോകാൻ കഴിയുമെന്നാണ് റിലയൻസ് കരുതുന്നത്. റിലയൻസ് ഫൗണ്ടേഷനിൽ നിന്നും അവരുടെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങൾ നൽകുമെന്നും യുവാക്കളെ അവരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ വളർച്ചയ്ക്ക് സംഭാവന നൽകാൻ അവരെ സഹായിക്കുന്നതിനും  വേണ്ടി പ്രവർത്തിക്കുമെന്ന് ജഗന്നാഥ കുമാർ പറഞ്ഞു.

സ്കോളർഷിപ്പിനുള്ള തിരഞ്ഞെടുക്കൽ പ്രക്രിയ

പ്ലസ് ടു പരീക്ഷയിലെ മാർക്ക്, അഭിരുചി പരീക്ഷയിലെ പ്രകടനം, ഗാർഹിക വരുമാനം, മറ്റ് നിർദ്ദേശം യോഗ്യത ആവശ്യകതകൾ എന്നിവ മാനദണ്ഡമാക്കിയാണ് സ്കോളർഷിപ്പ് നൽകുക. 5000 ത്തോളം വരുന്നവിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

 കഴിഞ്ഞവർഷം യോഗ്യതയുടെയും അഭിരുചി പരീക്ഷയിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 5000 വിദ്യാർഥികളിൽ 51 ശതമാനം സ്ത്രീകളും ഉണ്ടായിരുന്നു.

എങ്ങനെയാണ് അപേക്ഷിക്കുക?

 റിലയൻസ് ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ നൽകുന്നതിനായി പാസ്പോർട്ട് സൈസ് ഫോട്ടോ, അംഗവൈകല്യം ഉണ്ടെങ്കിൽ അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, വരുമാനം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ്, അഡ്രസ്സ് പ്രൂഫ്, ഐഡി പ്രൂഫ്, നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന പ്രൂഫ് ഇത്രയും രേഖകൾ അപേക്ഷിക്കുന്നതിന് ആവശ്യമാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain