സ്നേഹധാര പദ്ധതിയിൽ ഒഴിവുകൾ | അപേക്ഷ സെപ്റ്റംബർ 26 വരെ

Snehadhara Project Job Vacancies: ജില്ലാ പഞ്ചായത്തിന്റെ സ്നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ,ഫാർമസിസ്റ്റ്,ഫീമെയിൽ തെറാപ്പിസ്റ്റ്,സ്പീച്ച് തെറാപ്പിസ്റ്റ്,

ജില്ലാ പഞ്ചായത്തിന്റെ സ്നേഹധാര പദ്ധതിയിൽ മെഡിക്കൽ ഓഫീസർ,ഫാർമസിസ്റ്റ്,ഫീമെയിൽ തെറാപ്പിസ്റ്റ്,സ്പീച്ച് തെറാപ്പിസ്റ്റ്,മൾട്ടി പർപ്പസ് വർക്കർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.എം.ഡി, ടി.സി.എം.സി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവർക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം.

ഫീമെയിൽ തെറാപ്പിസ്റ്റ്,ഫാർമസിസ്റ്റ് തസ്തികകളിലേക്ക് പത്താം ക്ലാസ്സും,കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ്,ഫാർമസി കോഴ്സ് ജയവുമാണ് യോഗ്യത. ബി.എ.എസ്.എൽ.പി യോഗ്യതയുള്ളവർക്ക് സ്പീച്ച് തെറാപ്പിസ്റ്റ് ഒഴിവിലേക്കും ഏഴാം ക്ലാസ്സ് ജയിച്ചർക്ക് മൾട്ടി പർപ്പസ് വർക്കർ ഒഴിവിലേക്കും അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം?

താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പും അടങ്ങിയ അപേക്ഷ ഭാരതീയ ചികിത്സ വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം.അവസാന തീയതി സെപ്റ്റംബർ 26 വൈകിട്ട് 5 മണി വരെ.കൂടുതൽ വിവരങ്ങൾക്ക്- 0471-2320988.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain