ആർമി ഹെഡ് കോട്ടേഴ്സിൽ ജോലി നേടാം; യോഗ്യത SSLC | HQ Southern Command Recruitment 2023

Latest HQ Southern Command Recruitment 2023: Apply Now! Find Upcoming Job Vacancies, Eligibility Criteria, and Application Details. Join the Indian Ar

ആർമി ഹെഡ് കോർട്ടേഴ്സിൽ അവസരം

ഇന്ത്യൻ ആർമി സതേൺ കമാൻഡ് ഹെഡ് കോർട്ടേഴ്സിലേക്ക് നിലവിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു. ഗ്രൂപ്പ് 'സി' സിവിലിയൻ ഒഴിവുകളിലേക്കാണ് ഇപ്പോൾ വിജ്ഞാപനം വന്നിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടാൽ 56,900 രൂപ വരെയാണ് മാസ ശമ്പളം.

 റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട വിശദമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നുണ്ട്. ഈ റിക്രൂട്ട്മെന്റിനെ അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന വിശദാംശങ്ങൾ നിർബന്ധമായും വായിച്ച് മനസ്സിലാക്കണം.

Vacancy Details

ഹെഡ് കോട്ടേഴ്സ് സതേൺ കമാൻഡ് വിവിധ തസ്തികകളിലായി 24 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യൻ പൗരത്വമുള്ള വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
  • MTS (മെസഞ്ചർ): 13
  • MTS (Daftary): 03
  • കുക്ക്: 02
  • വാഷർമാൻ: 02
  • മസ്ദൂർ: 02
  • MTS (ഗാർഡ്നർ): 01

Age Limit Details

എല്ലാ തസ്തികളിലേക്കും അപേക്ഷിക്കുന്നതിന് 18 വയസ്സ് മിനിമം പൂർത്തിയായിരിക്കണം. പരമാവധി 25 വയസ്സ് വരെയാണ് ജനറൽ വിഭാഗക്കാർക്കുള്ള പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത പ്രായപരിധി ഇളവ് അനുവദിക്കുന്നതായിരിക്കും.

Qualification

MTS (മെസഞ്ചർ)
• എസ്എസ്എൽസി
• ഒരു വർഷത്തെ ട്രേഡ് എക്സ്പീരിയൻസ്
MTS (Daftary)
• എസ്എസ്എൽസി
• ഒരു വർഷത്തെ ട്രേഡ് എക്സ്പീരിയൻസ്
കുക്ക്
• എസ്എസ്എൽസി
• കുക്കിംഗ് ട്രേഡിൽ വൈദഗ്ധ്യവും ഇന്ത്യൻ പാചകത്തെക്കുറിച്ച് നന്നായി അറിവുള്ളവരുമായിരിക്കണം.
വാഷർമാൻ
• എസ്എസ്എൽസി
• ഒരു വർഷത്തെ ട്രേഡ് എക്സ്പീരിയൻസ്
മസ്ദൂർ
• എസ്എസ്എൽസി
• ഒരു വർഷത്തെ ട്രേഡ് എക്സ്പീരിയൻസ്
MTS (ഗാർഡ്നർ)
• എസ്എസ്എൽസി
• ഒരു വർഷത്തെ ട്രേഡ് എക്സ്പീരിയൻസ്

Salary Details

  • MTS (മെസഞ്ചർ): 18000-56900
  • MTS (Daftary): 18000-56900
  • കുക്ക്: 19900-63200
  • വാഷർമാൻ: 18000-56900
  • മസ്ദൂർ: 18000-56900
  • MTS (ഗാർഡ്നർ): 18000-56900

സെലക്ഷൻ പ്രക്രിയ

പത്താം ക്ലാസ്/ പ്ലസ് ടു/ ഐടിഐ ലെവലിൽ നടത്തുന്ന എഴുത്ത് പരീക്ഷയുടെയും, സ്കിൽ അല്ലെങ്കിൽ പ്രാക്ടിക്കൽ പരീക്ഷയിലൂടെയും അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് തയ്യാറാക്കും അതിൽ നിന്നായിരിക്കും നിയമനം.

 എഴുത്ത് പരീക്ഷ GRC Kamptee Military സ്റ്റേഷനിലും, സ്കിൽ ടെസ്റ്റ് Arty Centre Nashik Road Camp ൽ വെച്ചിട്ടും ആണ് നടക്കുക. കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങൾ ഇല്ല.

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 8 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. യോഗ്യതയുള്ളവർ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടനെ അപേക്ഷിക്കുക. അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷ ഫീസ് ഒന്നും തന്നെ നടക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭിക്കും.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain