തിരുവനന്തപുരം മാളിൽ പ്ലസ് ടു കാർക്ക് അവസരം
തിരുവനന്തപുരം ജില്ലയിൽ പുതുതായി ആരംഭിച്ച ലുലു മാളിലേക്ക് ഫ്രഷേഴ്സിനെ ജോലിക്ക് എടുക്കുന്നു. ആലപ്പുഴ എംപ്ലോബിലിറ്റി സെന്റർ വഴി നടത്തുന്ന ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ. താല്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന തീയതിയിൽ ഇന്റർവ്യൂവിൽ പങ്കെടുത്ത് ജോലി കരസ്ഥമാക്കാം.
കാഷ്യർ പോസ്റ്റിലേക്ക് ഡിഗ്രി അതല്ലെങ്കിൽ ബികോം ആണ് യോഗ്യത. 28 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഒഴിവുകൾ ഉണ്ട്. സെയിൽസ്മാൻ ഒഴിവിലേക്ക് 28 വയസ്സിന് താഴെ പ്രായമുള്ള പ്ലസ്ടുവോ ഡിഗ്രിയോ യോഗ്യതയുള്ള പുരുഷന്മാർക്കാണ് അവസരം. സെയിൽസ് ഗേൾ ഒഴിവിലേക്ക് 28 വയസ്സിന് താഴെ പ്രായമുള്ള പ്ലസ്ടുവോ അതല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ള സ്ത്രീകൾക്ക് മാത്രം അവസരം.
ശമ്പളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോട്ടിഫിക്കേഷനിൽ പറയുന്നില്ല. ഇന്റർവ്യൂവിന് വരുന്ന സമയത്ത് എച്ച്ആറുമായി നേരിട്ട് ശമ്പളത്തിന്റെ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാവുന്നതാണ്. അന്നേദിവസം തന്നെ സാരഥി ഇലക്ട്രിക്കൽ എൻജിനീയർസ്, അറ്റ്ലാന്റിക്ക് തുടങ്ങിയ കമ്പനികളിലേക്ക് ഇന്റർവ്യൂ നടക്കുന്നുണ്ട്.
മുകളിൽ നൽകിയിരിക്കുന്ന യോഗ്യത ഉള്ളവർ വേക്കൻസികൾ വായിച്ചു നോക്കി താൽപര്യമുള്ളവർ ബയോഡാറ്റയുടെ 4 പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പ് കൂടെ 250 രൂപ സഹിതം സെപ്റ്റംബർ 15ന് രാവിലെ 10 മണിക്ക് ആലപ്പുഴ എംപ്ലോബിലിറ്റി സെന്ററിൽ എത്തിച്ചേരുക. ( 250 രൂപ ഇതിന് മുൻപ് ഏതെങ്കിലും ഇന്റർവ്യൂവിൽ പങ്കെടുത്തപ്പോൾ അടച്ചിട്ടുണ്ടെങ്കിൽ വീണ്ടും അടയ്ക്കേണ്ടതില്ല) കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 04772230624, 8304057735