ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പാലക്കാട് ജില്ലാ ഓഫീസില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എ എന്‍ജിനീയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആറ് മാസത്തേക്കാണ് നിയമനം.
അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദമാണ് യോഗ്യത. അതില്ലാത്തവരുടെ അഭാവത്തില്‍ സിവില്‍ എന്‍ജിനീയറിങ്, കൃഷി ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വയസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 25 ന് വൈകിട്ട് നാലിനകം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മഹാത്മാഗാന്ധി എം.ജി.എന്‍.ആര്‍.ഇ.ജി.എസ് സിവില്‍ സ്റ്റേഷന്‍ പാലക്കാട് എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0491 2505859.