Kerala Range Forest Officer Recruitment 2023 - Apply Online for Latest Vacancies

Explore the latest Range Forest Officer Recruitment 2023 opportunities. Find eligibility criteria, application details, and more. Start your career in

കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റ് കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് നവംബർ ഒന്നു വരെ ഓൺലൈനായി അപേക്ഷ നൽകാം. വിശദവിവരങ്ങൾ താഴെ നൽകുന്നു.

Range Fotest Officer Recruitment 2023 Job Details

• വകുപ്പ്: Kerala Forest & Wildlife Department 
• ജോലി തരം: Kerala Govt
• നിയമനം: സ്ഥിരം
• ജോലിസ്ഥലം: കേരളം 
• ആകെ ഒഴിവുകൾ: 03
• കാറ്റഗറി നമ്പർ: 296/2023
• നിയമന രീതി: നേരിട്ടുള്ള നിയമനം 
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ 
• അപേക്ഷിക്കേണ്ട തീയതി: 2023 സെപ്റ്റംബർ 29
• അവസാന തീയതി: 2023 നവംബർ 1

Range Fotest Officer Recruitment 2023 Vacancy Details 

കേരള ഫോറസ്റ്റ് ആൻഡ് വൈറ്റ് ലൈഫ് ഡിപ്പാർട്ട്മെന്റ് പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പോസ്റ്റിലേക്ക് മൂന്ന് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Range Fotest Officer Recruitment 2023 Age Limit Details 

19 വയസ്സിനും 31 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ഉദ്യോഗാർത്ഥികൾ 02.01.1992 നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉള്ളവർക്കും നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.

Range Fotest Officer Recruitment 2023 Educational Qualification

കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫോറസ്ട്രിയിൽ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഏതെങ്കിലും ഡിഗ്രി.

ഫിസിക്കൽ

  • ഉയരം കുറഞ്ഞത് 163 സെന്റീമീറ്റർ ഉണ്ടായിരിക്കണം
  • SC/ST വിഭാഗക്കാർക്ക് 158 സെന്റീമീറ്റർ മതിയാകും
  • ചെസ്റ്റ് 79 സെന്റീമീറ്റർ. 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം
  • വനിതകൾക്ക് 150 സെന്റീമീറ്റർ 
  • മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം

നടത്തം

  • പുരുഷ ഉദ്യോഗാർത്ഥികൾ നാല് മണിക്കൂർ കൊണ്ട് 25 കിലോമീറ്റർ ദൂരം നടക്കണം.
  • വനിതാ ഉദ്യോഗാർത്ഥികൾ 4 മണിക്കൂർ കൊണ്ട് 16 കിലോമീറ്റർ ദൂരം നടക്കണം.

Range Fotest Officer Recruitment 2023 Salary Details

കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ഡിപ്പാർട്ട്മെന്റ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാസം 55200 രൂപ മുതൽ 115300 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിച്ചു വരുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

How to Apply Range Fotest Officer Recruitment 2023?

• യോഗ്യരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് https://thulasi.psc.kerala.gov.in വഴി രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കുക.
• രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ നെയിം,പാസ്സ്‌വേർഡ്, ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ചെയ്യുക.
• ശേഷം നോട്ടിഫിക്കേഷൻ എന്ന ഭാഗം സെലക്ട് ചെയ്യുക. താഴെ സെർച്ച് ബാർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• തുടർന്ന് 296/2023 എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്യുക
• നിങ്ങൾ നിശ്ചിത തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരാണെങ്കിൽ Apply Now എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്തു കൊണ്ട് അപേക്ഷിക്കുക.
• അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ സ്വന്തമായി മൊബൈൽ ഫോൺ ഉള്ളവർ പ്ലേസ്റ്റോറിൽ നിന്നും പഫിൻ ബ്രൗസർ ഡൗൺലോഡ് ചെയ്ത് അതിലെ മൗസ് ബട്ടൺ ഇനാബിൾ ചെയ്തുകൊണ്ട് അപേക്ഷിക്കുക.
• അപേക്ഷകൾ 2023 നവംബർ 1 രാത്രി 12 മണി വരെ ഓൺലൈൻ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain