വാട്ടർ അതോറിറ്റിയിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം

Kerala Water Authority Temporary Jobs. latest Water Authority Jobs Kerala, Kerala Jobs, Freejobalert, Jal Jeevan Mission Career
Jaljeevan Mission Jobs

Kerala Water Authority Temporary Job

കേരള വാട്ടര്‍ അതോറിറ്റി ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രോജക്ട് മാനേജര്‍, പ്രോജക്ട് എഞ്ചിനീയര്‍ തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു. പ്രോജക്ട് മാനേജര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിടെക് (സിവില്‍ എഞ്ചിനീയറിങ്) കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട മേഖലയില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിങ്) മേഖലയില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം.

 പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ബിടെക് (സിവില്‍ എഞ്ചിനീയറിങ്) കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട മേഖലയില്‍ ഏഴുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം.

 ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം ഒക്ടോബര്‍ 26 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ കേരള ജല അതോറിറ്റിയുടെ തൃശ്ശൂര്‍, പി എച്ച് സര്‍ക്കിള്‍, സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0487 2391410.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs