ജലനിധി പ്രൊജക്റ്റുമായി ബന്ധപ്പെട്ട് അവസരം - ഇന്റർവ്യൂ നവംബർ 14ന് | Jalanidhi Job Vacancy

Explore the Latest Jalanidhi Job Vacancies – Your Path to a Rewarding Career in Water Resource Management. Apply Now and Join a Dynamic Team Making a
Jalanidhi Project Job

കെ.ആര്‍.ഡബ്യു.എസ്.എ ജലനിധി മലപ്പുറം മേഖല കാര്യാലയത്തില്‍ പ്രോജക്ട് കമ്മീഷണറുടെ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ അവസരം. സിവില്‍ എഞ്ചിനിയറിംഗ് ബിരുദവും കുടിവെള്ള മേഖലയില്‍ പ്രവര്‍ത്തന പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥിയെ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.

തൃശ്ശൂര്‍ ജില്ലയിലെ മാള, പൊയ്യ, പുത്തന്‍ചിറ, അന്നമനട, വെള്ളാങ്ങല്ലൂര്‍, കുഴൂര്‍, എളവള്ളി, നടത്തറ എന്നീ പഞ്ചായത്തുകളിലെയോ സമീപ പ്രദേശങ്ങളിലെയോ താമസക്കാര്‍ ആയിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം മാള ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ നവംബര്‍ 14 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2738566, 8281112278.

ട്യൂഷൻ ടീച്ചർ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2023-24 അധ്യയനവർഷം കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ട്യൂഷൻ ടീച്ചർ തസ്തികയിൽ നിയമനം നടത്തുന്നു. കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബിരുദം, ബി.എഡ് യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നു അപേക്ഷ ക്ഷണിക്കുന്നു. സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെയും പരിഗണിക്കുന്നതാണ്. പ്രവൃത്തി പരിചയം അഭിലഷണീയം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 8 വരെയും അവധി ദിവസങ്ങളിൽ കുട്ടികൾക്ക് സൗകര്യപ്രദമായ സമയവുമായിരിക്കും പ്രവർത്തി സമയം. ശമ്പളം മണിക്കൂറിന് 500 രൂപ (ഒരു വിഷയത്തിന് ഒരു മാസം പരമാവധി 8000 രൂപ വരെ). കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ -9446136807, 0484-2998101.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain