ഹെവി വെഹിക്കിൾ ഫാക്ടറിയിൽ പരീക്ഷയില്ലാതെ ജോലി നേടാൻ അവസരം, 320 ഒഴിവുകൾ | Heavy Vehicle Factory Recruitment 2023

Heavy Vehicle Factory Recruitment 2023,Heavy Vehicle Factory Jobs,All India Jobs,Thozhilveedhi,Central Govt Jobs,Heavy Vehicle Factory
Heavy Vehicle Factory,Heavy Vehicle Factory Recruitment 2023

ഹെവി വെഹിക്കിൾ ഫാക്ടറി റിക്രൂട്ട്മെന്റ് 2023: കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള ഹെവി വെഹിക്കിൾ ഫാക്ടറിയിൽ വിവിധ അപ്രന്റിസ് ഒഴിവുകൾ. താല്പര്യമുള്ളവർക്ക് ഓൺലൈൻ വഴി ഡിസംബർ 16 വരെ അപേക്ഷ സമർപ്പിക്കാം. ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Job Details

Board Name Heavy Vehicle Factory
Type of Job Central Govt Job
Advt No N/A
പോസ്റ്റ് Apprentice
ഒഴിവുകൾ 320
ലൊക്കേഷൻ ചെന്നൈ
അപേക്ഷിക്കേണ്ട വിധം ഓൺലൈൻ
നോട്ടിഫിക്കേഷൻ തീയതി 2023 നവംബര്‍ 16
അവസാന തിയതി 2023 ഡിസംബർ 16

Vacancy Details

ഹെവി വെഹിക്കിൾ ഫാക്ടറിയുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് 320 അപ്പ്രെന്റിസ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ കാറ്റഗറിയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.

SL No Name of Posts No.of Posts
A. Category – I Graduate Apprentices:-
1 Mechanical Engineering 50
2 Electrical and Electronics Engineering 10
3 Computer Science Engineering 19
4 Civil Engineering 15
5 Automobile Engineering 10
B. Category II Technician (Diploma) Apprentices
1 Mechanical Engineering 50
2 Electrical and Electronics Engineering 30
3 Computer Engineering 07
4 Civil Engineering 05
5 Automobile Engineering 18
C. Category – III Non Engineering Graduate Apprentices:- (Arts / Science / Commerce)
1 B.A. – Tam / English / History / Economics B.Sc. – Math / Phy / Chem / Computer Science B.Com. – All / BBA / BCA 100

വിദ്യാഭ്യാസ യോഗ്യത അറിയാം

1. ഗ്രാജുവേറ്റ് അപ്രന്റിസ്
എഞ്ചിനീയറിങ് അല്ലെങ്കിൽ ടെക്നോളജിയിൽ മുഴുവൻ സമയ ഡിഗ്രി.
2. ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്
എൻജിനീയറിങ് അല്ലെങ്കിൽ ടെക്നോളജിയിൽ മുഴുവൻ സമയ ബിരുദം.
3. നോൺ എൻജിനീയറിങ് ഗ്രാജുവേറ്റ് അപ്രന്റിസ് (ആർട്സ്/ സയൻസ്/ കൊമേഴ്സ്)
ആർട്സ്/ സയൻസ്/ കൊമേഴ്സ്/ ഹ്യൂമാനിറ്റീസ് പോലുള്ള വിഷയങ്ങളിൽ ബിഎ/BSc., ബികോം/ ബിബിഎ/ ബിസിഎ.

ശമ്പളം (Stipend)

ഗ്രാജുവേറ്റ് അപ്രന്റിസ്, നോൺ എൻജിനീയറിങ് ഗ്രാജുവേറ്റ് അപ്രന്റിസ് (ആർട്സ്/ സയൻസ്/ കൊമേഴ്സ്) ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 9000 രൂപയും, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് പോസ്റ്റിലേക്ക് 8000 രൂപയും ആണ് മാസം ലഭിക്കുക.

തിരഞ്ഞെടുക്കൽ പ്രക്രിയ

അപേക്ഷ അയക്കുന്നവരിൽ നിന്നും വിദ്യാഭ്യാസ യോഗ്യതയിൽ നേടിയ മാർക്ക് അടിസ്ഥാനമാക്കി ആയിരിക്കും തിരഞ്ഞെടുപ്പ്. ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

How to Apply?

ഹെവി വെഹിക്കിൾ ഫാക്ടറി ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് മനസ്സിലാക്കുക. ശേഷം താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി നിങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ 2023 ഡിസംബർ 16 വരെ സ്വീകരിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇത് ട്രെയിനിങ് അടിസ്ഥാനത്തിലുള്ള നിയമനമാണ്. സ്ഥിര ജോലി പ്രതീക്ഷിച്ചു അപേക്ഷിക്കേണ്ടതില്ല.
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://nats.education.gov.in/student_type.php സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain