കേന്ദ്രസർക്കാരിന് കീഴിൽ കേരളത്തിൽ ജോലി നേടാൻ അവസരം. കണ്ണൂരിലുള്ള നാളികേര വികസന ബോർഡ് ഹോർട്ടികൾച്ചർ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തുന്നു. അനുബന്ധ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നാളികേര വികസന ബോർഡ് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
Notification Details
Board Name | Coconut Development Board |
---|---|
Type of Job | Central Govt Job |
Advt No | No |
പോസ്റ്റ് | ഹോർട്ടികൾച്ചർ അസിസ്റ്റന്റ് |
ഒഴിവുകൾ | -- |
ലൊക്കേഷൻ | കണ്ണൂർ |
അപേക്ഷിക്കേണ്ട വിധം | ഓൺലൈൻ |
നോട്ടിഫിക്കേഷൻ തീയതി | 2023 നവംബർ 5 |
ഇന്റർവ്യൂ | 2023 നവംബർ 10 |
തിരഞ്ഞെടുക്കൽ പ്രക്രിയ | ഇന്റർവ്യൂ |
Vacancy Details
നാളികേര വികസന ബോർഡ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് ഹോർട്ടികൾച്ചർ അസിസ്റ്റന്റ് പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡെമോൺസ്ട്രേഷൻ പ്ലോട്ട് സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ട് മൂന്നുമാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
Age Limit Details
18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. നാളികേര വികസന ബോർഡ് നടത്തുന്ന ഇന്റർവ്യൂ പങ്കെടുക്കുന്നതിന് ഈ പ്രായപരിധി നേടേണ്ടതുണ്ട്.
Educational Qualification
നാളികേര വികസന ബോർഡിലെ ഹോർട്ടികൾച്ചർ അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥി പ്ലസ് ടു സയൻസ് അല്ലെങ്കിൽ വിഎച്ച്എസ്ഇ അഗ്രികൾച്ചർ പാസായിരിക്കണം.
Salary Details
നാളികേര വികസന ബോർഡ് നടത്തുന്ന ഇന്റർവ്യൂ വഴികൾച്ചർ പോസ്റ്റിലേക്ക് നിയമനം ലഭിച്ചാൽ 15,000 രൂപയാണ് മാസം ശമ്പളമായി ലഭിക്കുക.
Selection Procedure
ഡയറക്ടർ ഇന്റർവ്യൂ വഴിയായിരിക്കും തിരഞ്ഞെടുപ്പ്.
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കണ്ണൂരിലെ നാളികേര വികസന ബോർഡ് കാര്യാലയത്തിൽ നേരിട്ട് ഹാജരാക്കണം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന മുഴുവൻ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തേണ്ടതാണ്. അഭിമുഖം നടക്കുന്ന ലൊക്കേഷൻ താഴെ നൽകിയിട്ടുണ്ട്.
Location: SDDP LPS Thrumeni , Kannur 670511
ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് പോകുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പൂർണമായും ശ്രദ്ധിച്ച് വായിച്ച് മനസ്സിലാക്കേണ്ടതാണ്. മുകളിൽ ജീവിക്കുന്ന വിവരങ്ങൾ അതിന്റെ ഒരു ഉള്ളടക്കം മാത്രമാണ്.