കേരള സർക്കാറിന് കീഴിലുള്ള ഇൻഫർമേഷൻ കേരള മിഷൻ Trainee Engineers ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് നവംബർ 30 വരെ ഓൺലൈനിലൂടെ അപേക്ഷ നൽകാവുന്നതാണ്. ഒഴിവുകളും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച മുഴുവൻ വിവരങ്ങളും താഴെ നൽകിയിട്ടുണ്ട്.
Vacancy Details
ഇൻഫർമേഷൻ കേരള മിഷൻ പ്രസിദ്ധീകരിച്ച ഉദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് Trainee Engineers തസ്തികയിലേക്ക് 148 ഒഴിവുകളാണ് ഉള്ളത്.
Job Location
കൊച്ചി കോർപ്പറേഷന്റെ 74 ഡിവിഷനുകളിലേക്ക് ആയിരിക്കും നിയമനം. ഫീൽഡ് വർക്കും ചെയ്യേണ്ടതായിട്ട് വരും.
Qualification
സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക്/ സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
Salary
ഇൻഫർമേഷൻ കേരള മിഷൻ ഇന്റേൺഷിപ്പ് അടിസ്ഥാനത്തിലുള്ള നിയമനമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ട്രെയിനി എൻജിനീയർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10000 രൂപ ശമ്പളമായി ലഭിക്കും.
Application Fee
₹500 അപേക്ഷിക്കുന്നതിനുള്ള ഫീസ്. ഓൺലൈനിലൂടെ അപേക്ഷിക്കുന്ന സമയത്ത് ഫീസ് അടക്കാനുള്ള സൗകര്യമുണ്ട്. അപേക്ഷിക്കുന്നതിനു മുൻപ് ഔദ്യോഗിക നോട്ടിഫിക്കേഷൻ മുഴുവനായി വായിച്ച് മനസ്സിലാക്കുക. പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും വനിതകൾക്കും സാധാരണ ഇളവുകൾ നൽകാറുണ്ട്.
How to Apply?
ഇൻഫർമേഷൻ കേരള മിഷൻ ട്രെയിനി എൻജിനീയർ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് താഴെ നൽകിയിരിക്കുന്ന സ്റ്റെപ്പുകൾ ഫോളോ ചെയ്യുക. അപേക്ഷകൾ നവംബർ 30 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.
- ഔദ്യോഗിക വെബ്സൈറ്റായ https://asapkerala.gov.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക