കേരള നാഷണൽ ആയുഷ് മിഷൻ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പ്രോജക്റ്റിലേക്ക് ചുവടെ പറയുന്ന ജീവനക്കാരെ ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം.
ഒഴിവ്
നാഷണൽ ആയുഷ് മിഷൻ പ്രസിദ്ധീകരിച്ച ഔദ്യോഗിക നോട്ടിഫിക്കേഷൻ അനുസരിച്ച് മൂന്ന് തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- മൾട്ടിപർപ്പസ് വർക്കർ
- യോഗ ഡെമോൺസ്ട്രേറ്റർ
- സാനിറ്റേഷൻ വർക്കർ
പ്രായപരിധി
- മൾട്ടിപർപ്പസ് വർക്കർ: 40 വയസ്സ് വരെ
- യോഗ ഡെമോൺസ്ട്രേറ്റർ: 50 വയസ്സ് വരെ
- സാനിറ്റേഷൻ വർക്കർ: 40 വയസ്സ് വരെ
വിദ്യാഭ്യാസ യോഗ്യത
- മൾട്ടിപർപ്പസ് വർക്കർ: BSc നഴ്സിംഗ്
- യോഗ ഡെമോൺസ്ട്രേറ്റർ: BNYS/ MSc/ Mphil/ PG
- സാനിറ്റേഷൻ വർക്കർ: ഏഴാം ക്ലാസ്
ശമ്പളം
ശമ്പളത്തിന്റെ വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറയുന്നില്ല. ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിന് ഹാജരാക്കുന്ന സമയത്ത് ശമ്പള വിവരങ്ങൾ നേരിട്ട് ചോദിച്ച് അറിയാവുന്നതാണ്.
ഇന്റർവ്യൂ
മേൽപ്പറഞ്ഞ തസ്തികകളിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യ ഭവൻ ബിൽഡിങ്ങിൽ അഞ്ചാമത്തെ ഫ്ലോറിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ നാഷണൽ ആയുഷ്മിഷൻ നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി 2023 ഡിസംബർ 29.
ഇന്റർവ്യൂ നടക്കുന്ന തീയതി താഴെ നൽകുന്നു. രാവിലെ 11 മണിമുതലാണ് ഇന്റർവ്യൂ.
- മൾട്ടിപർപ്പസ് വർക്കർ: 2024 ജനുവരി അഞ്ചിന്
- യോഗ ഡെമോൺസ്ട്രേറ്റർ: 2014 ജനുവരി 9
- സാനിറ്റേഷൻ വർക്കർ: 2024 ജനുവരി 16