കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഗുരുവായൂർ ദേവസ്വം, മലബാർ ദേവസ്വം ബോർഡുകളിലെ വിവിധ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുറത്തിറക്കിയ തൊഴിൽ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നു. ഹിന്ദു മതത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കാൻ സാധിക്കുക.
KDRB Recruitment 2024 Vacancy Details
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുറത്തിറക്കിയ തൊഴിൽ വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി ഏകദേശം 5 ഒഴിവുകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
• ഇടുതുടി പ്ലെയർ: 01
KDRB Recruitment 2024 Age Limit Details
• ഇടുതുടി പ്ലെയർ: 20 - 36
പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽ പെട്ടവർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
KDRB Recruitment 2024 Educational Qualifications
എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് IV:
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം
ഇടുതുടി പ്ലെയർ:
മലയാളം എഴുതുവാനും വായിക്കുവാനുമുള്ള പരിജ്ഞാനം. ബന്ധപ്പെട്ട കലയിൽ ഗുരുവായൂർ ദേവസ്വം വാദ്യ വിദ്യാലയത്തിൽ നിന്നോ, കേരള കലാമണ്ഡലത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര കലാപീഠത്തിൽ നിന്നോ തത്തുല്യ സ്ഥാപനങ്ങളിൽ നിന്നോ നിർദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനുശേഷം ലഭിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതേ മേഖലയിലെ വിഖ്യാതരായ കലാകാരന്മാരിൽ നിന്ന് ലഭിച്ച 5 വർഷത്തെ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്.
KDRB Recruitment 2024 Salary Details
• ഇടുതുടി പ്ലെയർ: 26500 - 60700
KDRB Recruitment 2024 Application Fees
• ഇടുതുടി പ്ലെയർ: 300 (SC/ST- 200)
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടലിലെ പെയ്മെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി ഫീസ് അടക്കേണ്ടതാണ്
KDRB Recruitment 2024 Selection Procedure
- ഒഎംആർ പരീക്ഷ
- സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
- ഇന്റർവ്യൂ
How to Apply KDRB Recruitment 2024?
› ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
› വെബ്സൈറ്റിലെ ഹോം പേജിലുള്ള "Apply Online" എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്
› അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 3 മാസത്തിനകം എടുത്തതായിരിക്കണം. ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ തുടർന്നുള്ള അപേക്ഷ സമർപ്പണത്തിനും ഉപയോഗിക്കാവുന്നതാണ്
› പ്രൊഫൈലിലെ പ്രിന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉദ്യോഗാർഥിക്ക് താൻ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.
› അപേക്ഷ സബ്മിറ്റ് ചെയ്യുന്നതിനുമുൻപ് താൻ സമർപ്പിച്ചിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടത് ഉദ്യോഗാർഥിയുടെ ചുമതലയാണ്.
› അപേക്ഷാഫീസ് ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് അടക്കാവുന്നതാണ്. ഒരിക്കൽ അടച്ച അപേക്ഷാഫീസ് യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
› വിദ്യാഭ്യാസ യോഗ്യത, ജാതി, പരിചയം, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.
Last Date: 2024 January 11