തിരുവനന്തപുരം ജില്ലയിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (SI-MET) കോളേജ് ഓഫ് നഴ്സിംഗ് മുട്ടത്തറയിലേക്ക് ലൈബ്രറി അറ്റൻഡർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 19ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
യോഗ്യത
പ്ലസ് ടു പാസായിരിക്കണം. 50 വയസ്സ് കഴിയാൻ പാടില്ല.
ശമ്പളം
കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുക. ദിവസം 660 രൂപ നിരക്കിൽ വേതനം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം?
താല്പര്യമുള്ള അപേക്ഷകർ അപേക്ഷയും ബയോഡാറ്റയും വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകൾ സഹിതം 2023 ഡിസംബർ 19 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം.
വിലാസം
SI-MET College of Nursing Muttathara, Pattoor (Between Government Ophthalmic Hospital and Pattoor Junction) Vanchiyoor P.O, Thiruvananthapuram - 695035