വീടുകൾ കയറി സർവ്വേ ജോലികൾ ചെയ്യാൻ എന്യമറേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നു

Enumerator job Kerala. Sarve jobs in Kerala. പട്ടികവർഗ്ഗ വീടുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ആവിഷ്കരിച്ച മൈക്രോ പ്ലാൻ പദ്ധതി നടപ്പിലാക്കുന്നതിന് ഭാഗമാ
Survey Jobs in Kerala

പട്ടികവര്‍ഗ്ഗ ഊരുകളുടെയും, വ്യക്തികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആവിഷ്‌ക്കരിച്ച മൈക്രോപ്ലാന്‍ പദ്ധതി നടപ്പിലാക്കുന്നത്തിനായി കണ്ണൂര്‍ ഐ ടി ഡിപി ഓഫീസിന്റെ പരിധിയിലുള്ള പട്ടികവര്‍ഗ്ഗക്കാരുടെ സമഗ്ര വിവരങ്ങള്‍ മൊബൈല്‍ ആപ്പ് വഴി ശേഖരിക്കുന്നു.

ഇതിനുള്ള എന്യമറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസബര്‍ 21ന് രാവിലെ 10.30 ന് തളിപ്പറമ്പ്, ഇരിട്ടി, കൂത്തുപറമ്പ്, പേരാവൂര്‍ എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും, സൈറ്റ് മാനേജര്‍, ടി ആര്‍ ഡി എം, ആറളം, ആലക്കോട് ഓഫീസുകളിലും നടത്തും.

യോഗ്യത

പ്ലസ്ടു അല്ലെങ്കില്‍ അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയും, ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള പ്രാവീണ്യവുമുള്ളവരുമായിരിക്കണം.

തിരഞ്ഞെടുപ്പ്

ബന്ധപ്പെട്ട ടി ഇ ഒ/എസ് എം പരിധിയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് അതാത് ടി ഇ ഒ/എസ് എം ഓഫീസുകളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് പങ്കെടുക്കാം. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തേക്കായിരിക്കും നിയമനം. നിയമനം ലഭിച്ച് ഒരു മാസത്തിനുള്ളില്‍ വിവരശേഖരണം പൂര്‍ത്തീകരിക്കണം. ഫോണ്‍: 0497 2700357.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain