എസ്എസ്എൽസി ഉള്ളവർക്കും ഇല്ലാത്തവർക്കും ജോലി! അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലി ഒഴിവുകൾ

Anganwadi Worker,Anganwadi Jobs,Anganwadi Helper

കേരളത്തിലെ വിവിധ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകൾക്ക് കീഴിൽ ഒരുപാട് അങ്കണവാടി വർക്കർ/ ഹെൽപ്പർ ഒഴിവുകൾ വന്നിട്ടുണ്ട്. നിങ്ങളുടെ വീട്ടിലുള്ള തൊഴിൽരഹിതരായിട്ടുള്ള സ്ത്രീകൾക്ക് ഇപ്പോൾ വന്നിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷിച്ച് അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു ജോലി നേടാം. താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ വായിച്ച് മനസ്സിലാക്കി ഇപ്പോൾ തന്നെ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.

അങ്കണവാടി വർക്കർ/ ഹെൽപ്പർ ഒഴിവിന്റെ വിശദാംശങ്ങൾ

ഇടുക്കി ജില്ലയിലെ അഴുത ഐ സി ഡി എസ് പ്രോജക്ടിലെ കൊക്കയാര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അങ്കണവാടി വര്‍ക്കര്‍ ഒഴിവുകളിലേക്ക് നിയമനം നടുത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരും പത്താം ക്ലാസ്സ് പാസ്സായവരും 18-46 വയസ്സ് പ്രായമുള്ളവരും ആയിരിക്കണം.

 അപേക്ഷ ഫോം പീരുമേട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ഡി എസ് ഓഫീസില്‍ നിന്നോ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നോ ലഭിക്കും .അപേക്ഷകള്‍ ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 15 വരെ പീരുമേട് ഐ സി ഡി എസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04869-233281

നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫീസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫീസ്, പി.ഒ താനൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഐ.സി.ഡി.എസ് ഓഫീസിലും നിറമരുതൂർ പഞ്ചായത്ത് ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കും. 18 മുതൽ 46 വരെയാണ് പ്രായപരിധി. ഫോൺ: 0494 2442981.

കോട്ടയം ജില്ലയിൽ വന്നിരിക്കുന്ന ഒഴിവ്

കോട്ടയം :വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിലെ ഹെൽപ്പർ തസ്തികയിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്കും പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കടുത്തുരുത്തി ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്. ഫോൺ 9188959698, 04829-283460

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain