Goa Shipyard Recruitment 2024: പ്രതിരോധ വകുപ്പ് ജോലി സ്വപ്നം കാണുന്നവർക്ക് ഇപ്പോൾ അവസരം. ഗോവ ഷിപ്പ് യാർഡ്, വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് വേണ്ടി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 38 ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തു നിൽക്കാതെ ഉടൻതന്നെ അപേക്ഷിക്കുക. ഈ ജോലിക്ക് ഓൺലൈൻ വഴി 2024 ജനുവരി 3 മുതൽ 2024 ഫെബ്രുവരി 2 വരെ അപേക്ഷിക്കാം.
Goa Shipyard Recruitment 2024 Notification Details
Board Name | ഗോവ ഷിപ്യാർഡ് ലിമിറ്റഡ് |
---|---|
Type of Job | Central Govt |
Advt No | 07/2023 |
പോസ്റ്റ് | മാനേജ്‌മന്റ് ട്രെയിനി |
ഒഴിവുകൾ | 38 |
ലൊക്കേഷൻ | All Over India |
അപേക്ഷിക്കേണ്ട വിധം | ഓൺലൈൻ |
നോട്ടിഫിക്കേഷൻ തീയതി | 3 ജനുവരി 2024 |
അവസാന തിയതി | 2 ഫെബ്രുവരി 2024 |
Goa Shipyard Recruitment 2024 Vacancy Details
ഗോവ ഷിപ്പ് യാർഡ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോൾ വന്നിരിക്കുന്ന ഒഴിവുകൾ താഴെ നൽകുന്നു. ഉദ്യോഗാർത്ഥികൾ അപേക്ഷിക്കുന്നതിന് മുൻപ് വന്നിരിക്കുന്ന ഒഴിവുകൾ ഏത് കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്, അതുപോലെ റിസർവേഷൻ ഉണ്ടോ എന്നെല്ലാം പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക.
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
---|---|
മാനേജ്‌മന്റ് ട്രെയിനി (മെക്കാനിക്കൽ) | 12 |
മാനേജ്‌മന്റ് ട്രെയിനി (ഇലെക്ട്രിക്കൽ ) | 07 |
മാനേജ്‌മന്റ് ട്രെയിനി (ഇലക്ട്രോണിക്സ്) | 03 |
മാനേജ്‌മന്റ് ട്രെയിനി (നേവൽ ആർക്കിടെക്ചർ) | 10 |
മാനേജ്‌മന്റ് ട്രെയിനി (ഹ്യൂമൻ റിസോഴ്സ്സ് ) | 03 |
മാനേജ്‌മന്റ് ട്രെയിനി (ഫിനാൻസ്) | 03 |
Goa Shipyard Recruitment 2024 Age Limit Details
ഗോവ ഷിപ്പ് യാർഡിൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധിയാണ് താഴെ നൽകിയിരിക്കുന്നത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം നിയമാനുസൃത ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Women/Ex... തുടങ്ങിയ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ പ്രായപരിധി ഇളവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ താഴെ നൽകിയിരിക്കുന്ന Official Notification ഡൗൺലോഡ് ചെയ്ത് വായിച്ച് നോക്കുക.
തസ്തികയുടെ പേര് | പ്രായ പരിധി |
---|---|
മാനേജ്‌മന്റ് ട്രെയിനി (മെക്കാനിക്കൽ, ഇലെക്ട്രിക്കൽ, ഇലക്ട്രോണിക്സ്, നേവൽ ആർക്കിടെക്ചർ, ഹ്യൂമൻ റിസോഴ്സ്സ് , ഫിനാൻസ്) | എസ്.സി/എസ്.ടി. – 33വയസ്സ്, ഒ ബി സി – 31 വയസ്സ്, UR/EWS 28 വയസ്സ് |
Goa Shipyard Recruitment 2024 Educational Qualification
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
---|---|
മാനേജ്‌മന്റ് ട്രെയിനി (മെക്കാനിക്കൽ) | കുറഞ്ഞത് ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ 60% മാർക്കോടെ അല്ലെങ്കിൽ തത്തുല്യമായ CGPA ഉള്ള അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് മെക്കാനിക്കലിൽ മുഴുവൻ സമയ റെഗുലർ ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ് (ബി.ഇ.) / ബാച്ചിലർ ഓഫ് ടെക്നോളജി (ബി. ടെക്.). |
മാനേജ്‌മന്റ് ട്രെയിനി (ഇലെക്ട്രിക്കൽ ) | കുറഞ്ഞത് ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ 60% മാർക്കോടെ അല്ലെങ്കിൽ തത്തുല്യമായ CGPA ഉള്ള അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ഇലക്ട്രിക്കലിൽ മുഴുവൻ സമയ റെഗുലർ ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ് (ബി.ഇ.) /ബാച്ചിലർ ഓഫ് ടെക്നോളജി (ബി. ടെക്.). |
മാനേജ്‌മന്റ് ട്രെയിനി (ഇലക്ട്രോണിക്സ്) | കുറഞ്ഞത് ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ 60% മാർക്കോടെ അല്ലെങ്കിൽ തത്തുല്യമായ CGPA ഉള്ള അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ഇലക്ട്രോണിക്സിൽ മുഴുവൻ സമയ റെഗുലർ ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ് (ബി.ഇ.) / ബാച്ചിലർ ഓഫ് ടെക്നോളജി (ബി. ടെക്.). |
മാനേജ്‌മന്റ് ട്രെയിനി (നേവൽ ആർക്കിടെക്ചർ) | കുറഞ്ഞത് ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ 60% മാർക്കോടെ അല്ലെങ്കിൽ തത്തുല്യമായ CGPA ഉള്ള അംഗീകൃത യൂണിവേഴ്സിറ്റി / സ്ഥാപനത്തിൽ നിന്ന് നേവൽ ആർക്കിടെക്ചറിൽ മുഴുവൻ സമയ റെഗുലർ ബാച്ചിലർ ഓഫ് എഞ്ചിനീയറിംഗ് (ബി.ഇ.) / ബാച്ചിലർ ഓഫ് ടെക്നോളജി (ബി. ടെക്.). |
മാനേജ്‌മന്റ് ട്രെയിനി (ഹ്യൂമൻ റിസോഴ്സ്സ് ) | എച്ച്ആർഎം/ഐആർ/പേഴ്‌സണൽ മാനേജ്‌മെന്റ്/ലേബർ ആൻഡ് സോഷ്യൽ വെൽഫെയർ/ലേബർ സ്റ്റഡീസ്/സോഷ്യൽ വർക്ക് എന്നിവയിൽ സ്പെഷ്യലൈസേഷനോടെ അംഗീകൃത സർവകലാശാല/എഐസിടിഇ അംഗീകൃത സ്ഥാപനത്തിൽ നിന്ന് 2 വർഷത്തെ മുഴുവൻ സമയ റഗുലർ എംബിഎ/എംഎസ്‌ഡബ്ല്യു/പിജി ബിരുദം/ഡിപ്ലോമയുമായി ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ 60% മാർക്ക് അല്ലെങ്കിൽ തത്തുല്യമായ CGPA. |
മാനേജ്‌മന്റ് ട്രെയിനി (ഫിനാൻസ്) | ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദവും യോഗ്യതയുള്ള ചാർട്ടേഡ് അക്കൗണ്ടന്റും (സിഎ)/ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ നിന്ന് (ഐസിഎംഎ) യോഗ്യതയുള്ള കോസ്റ്റ് അക്കൗണ്ടന്റ് |
Goa Shipyard Recruitment 2024 Salary Details
ഗോവ ഷിപ്പ് യാർഡ് റിക്രൂട്ട്മെന്റ് വഴി നിങ്ങൾ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മികച്ചൊരു ശമ്പള പാക്കേജ് ഓഫർ നൽകുന്നു. ശമ്പളത്തോടൊപ്പം TA/DA/PF... ഇവ ഉൾപ്പെടുന്നുണ്ടോ എന്ന് നോട്ടിഫിക്കേഷൻ പരിശോധിച്ച് ഉറപ്പ് വരുത്തുക.
തസ്തികയുടെ പേര് | ശമ്പളം |
---|---|
മാനേജ്‌മന്റ് ട്രെയിനി (മെക്കാനിക്കൽ) | Rs.40000 – 140000 |
മാനേജ്‌മന്റ് ട്രെയിനി (ഇലെക്ട്രിക്കൽ ) | Rs.40000 – 140000 |
മാനേജ്‌മന്റ് ട്രെയിനി (ഇലക്ട്രോണിക്സ്) | Rs.40000 – 140000 |
മാനേജ്‌മന്റ് ട്രെയിനി (നേവൽ ആർക്കിടെക്ചർ) | Rs.40000 – 140000 |
മാനേജ്‌മന്റ് ട്രെയിനി (ഹ്യൂമൻ റിസോഴ്സ്സ് ) | Rs.40000 – 140000 |
മാനേജ്‌മന്റ് ട്രെയിനി (ഫിനാൻസ്) | Rs.40000 – 140000 |
Goa Shipyard Recruitment 2024 Application Fee
500 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈൻ വഴി അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി തന്നെ ഫീസ് അടക്കാം.
How to Apply Goa Shipyard Recruitment 2024?
ഗോവ ഷിപ്പ് യാർഡിലെ 38 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ കൊടുക്കാം. അപേക്ഷ സമർപ്പണത്തിന് മുന്നേ ഉദ്യോഗാർത്ഥി Official Notification വായിച്ച് മനസ്സിലാക്കേണ്ടതാണ്. യോഗ്യത ഉറപ്പുവരുത്തിയ ശേഷം താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് അപേക്ഷ കൊടുക്കൽ ആരംഭിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ഫെബ്രുവരി 2 വൈകുന്നേരം 5 മണി വരെയാണ്. അപേക്ഷ എങ്ങനെയാണ് സമർപ്പിക്കേണ്ടത്, എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നിവയെല്ലാം മനസ്സിലാക്കാനായി താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ച് നോക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ ഫ്രണ്ട്സ് സർക്കിളിലേക്കും ഇത് ഷെയർ ചെയ്യുക. അപേക്ഷിക്കേണ്ടത് ഇങ്ങനെയാണ്
- ഔദ്യോഗിക വെബ്സൈറ്റായ https://recruitment.goashipyard.in/ സന്ദർശിക്കുക
- ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
- ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
- അക്കൗണ്ട് സൈൻ അപ് ചെയ്യുക
- അപേക്ഷ പൂർത്തിയാക്കുക
- ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
- ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.