കേരള ചിക്കനിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ് - Kerala Chicken Job Vacancy

Kudumbashree broiler farmers producer Company Limited (Kerala Chicken) applications are invited for marketing executive vacancies
Kerala Chicken Job Vacancy

കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡില്‍ (കേരള ചിക്കന്‍) മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർക്ക് 2024 ജനുവരി 15 വരെ അപേക്ഷ സമർപ്പിക്കാം. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് അത് വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

യോഗ്യത വിവരങ്ങൾ

അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും മാര്‍ക്കറ്റിംഗ് രംഗത്തെ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും / എം ബി എ (മാര്‍ക്കറ്റിംഗ്). ഉയര്‍ന്ന പ്രായപരിധി 2024 ജനുവരി ഒന്നിന് 30 വയസ്. പ്രതിമാസ ശമ്പളം 20000 രൂപ.

അപേക്ഷിക്കേണ്ട വിധം?

അപേക്ഷ ഫോമുകള്‍ www.keralachicken.org.in യിലും ഔട്ട്‌ലൈറ്റ് ഹെഡിലും ലഭിക്കും. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍ 680003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ജനുവരി 15ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍ 9061107656.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain