എസ്എസ്എൽസി തോറ്റവർക്കും ജോലി! അംഗനവാടിയിൽ ഹെൽപ്പർ ജോലി നേടാം

Anganwadi Helper Job Thrissur,Anganwadi Helper Job Kerala,Anganwadi Helper Job Thrissur,Anganwadi Helper Job Kerala,Anganwadi Helper Job Thrissur,Anga
Anganwadi Helper Job Thrissur,Anganwadi Helper Job Kerala,
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: കാടുകുറ്റി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുള്ള 18നും 46 വയസ്സിനും ഇടയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം. മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്എസ്എൽസി പാസായവർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. ചാലക്കുടി ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, കാടുകുറ്റി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും അപേക്ഷാഫോറം മാതൃക ലഭിക്കും. ചാലക്കുടി ഐ സി ഡി എസ് ഓഫീസിൽ ഫെബ്രുവരി 26 ന് വൈകിട്ട് 5 മണിക്ക് മുൻപായി സമർപ്പിക്കണം.

അപേക്ഷക സമർപ്പിക്കേണ്ട വിലാസം : ശിശു വികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് പ്രോജക്ട് ചാലക്കുടി, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, ചാലക്കുടി പിൻകോഡ്-680307, ഫോൺ : 0480 2706044

ചാലക്കുടി മുനിസിപ്പാലിറ്റിയിലെ അംഗണവാടി ജോലി

ചാലക്കുടി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചാലക്കുടി മുനിസിപ്പാലിറ്റിയിലെ അങ്കണവാടി വര്‍ക്കര്‍ /ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചാലക്കുടി മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥിര താമസമുള്ള വനിതകള്‍ക്കാണ് അവസരം. പ്രായപരിധി 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് കഴിയാത്തവരുമാകണം.

അങ്കണവാടി വര്‍ക്കര്‍ യോഗ്യത- എസ്.എസ്.എല്‍.സി. ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ അപേക്ഷിക്കരുത്. എസ്.സി/എസ് ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് അനുവദിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനന തീയതി, വയസ്, ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിര താമസം, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകള്‍, സ്വന്തം മേല്‍വിലാസം എഴുതി അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ എന്നിവ ഉള്ളടക്കം ചെയ്യണം. 

അപേക്ഷാ ഫോമിന്റെ മാതൃക ചാലക്കുടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ചാലക്കടി മുനിസിപ്പാലിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പ്രൊജക്ട് ചാലക്കുടി, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, പിന്‍കോഡ് 680307 വിലാസത്തില്‍ ഫെബ്രുവരി 21 വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. ഫോണ്‍: 0480 2706044

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain